വിപഞ്ചികേ വിടപറയും

വിപഞ്ചികേ...
വിപഞ്ചികേ.. വിടപറയും മുൻപൊരു
വിഷാദ ഗീതം കൂടി.. ഈ
വിഷാദ ഗീതം കൂടി...

ഇത്തിരിപ്പൂക്കളും തുമ്പികളും
വളപ്പൊട്ടുകളും വർണ്ണപ്പീലികളും
ഒത്തുകളിച്ചനാൾ പൊട്ടിച്ചിരിച്ചനാൾ
തൊട്ടുവിളിച്ചു ഞാൻ അന്നു നിന്നെ
നിന്നിലെൻ വിരലുകൾ നൃത്തം വെച്ചു
നിന്നെയെൻ നിർവൃതി പൂചൂടിച്ചു..
പൂചൂടിച്ചു...

പട്ടിളം കൂടുവിട്ടെൻ കിനാക്കൾ സ്വര
ചിത്രശലഭങ്ങളായുയർന്നൂ..
തപ്തസ്മൃതികളെ താരാട്ടു പാടുമ്പോൾ
പൊട്ടിക്കരഞ്ഞു പോയ് പിന്നെ നമ്മൾ..
നിന്നിലെൻ നൊമ്പരം പൂത്തുലഞ്ഞൂ
നിന്നിലെൻ ആത്മാവുരുകി വീണൂ
ഉരുകി വീണൂ..

 

____________________________________

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
vipanchike