ആ തൃസന്ധ്യതൻ

ആ തൃസന്ധ്യതൻ അനഘമുദ്രകൾ
ആരോമലേ നാം മറക്കുവതെങ്ങിനെ
ആദ്യ സമാഗമ നിമിഷ സ്പന്ദം
ആത്മപ്രിയേ നാം മറക്കുവതെങ്ങിനെ
ആ തൃസന്ധ്യതൻ അനഘമുദ്രകൾ
ആരോമലേ നാം മറക്കുവതെങ്ങിനെ

പാടല പശ്ചിമ വ്യോമഹൃദന്തം
പാടി വിടർത്തിയ താരകമല്ലിക
പാടല പശ്ചിമ വ്യോമഹൃദന്തം
പാടി വിടർത്തിയ താരകമല്ലിക
ആലിംഗനസുഖ കഥ പറഞ്ഞൊഴുകും
ആകാശമേഘ തരംഗാവലികൾ

ആ നക്ഷത്ര സുമത്തിൽ നിൻ മിഴി
നാണത്തിന്നൊളി നിന്നു തുടിച്ചതും
ആ മേഘങ്ങളുരുമ്മിയ നേരം
നാമിരു തിരകൾ പോലെയുയർന്നതും
അമലേ ഇനി നാം മറക്കുവതെങ്ങിനെ
ആ ചിത്രങ്ങൾ മായ്‌ക്കുവതെങ്ങിനെ
ആ തൃസന്ധ്യതൻ അനഘമുദ്രകൾ
ആരോമലേ നാം മറക്കുവതെങ്ങിനെ

താഴ്വരചൂടിയ ദാഹവസന്തം
തേടി വണങ്ങിയ മന്ദസമീരണൻ
ആശാ സുന്ദര വർണ്ണരഥംപോൽ
ആടിയുലഞ്ഞു പറന്ന പദംഗിക

ആ ശൃംഗാര വനത്തിൽ നിൻ ചിരി
ഓരോ പൂവിലും ഒളിയായ് നിന്നതും
ആ ശലഭങ്ങൾ പാടിയനേരം
നാമിരു രാഗ ശലാഖകളായതും
അഴകേ ഇനി നാം മറക്കുവതെങ്ങിനെ
ആ വർണ്ണങ്ങൾ മായ്ക്കുവതെങ്ങിനെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.5
Average: 8.5 (2 votes)
Aa thrisandyathan

Additional Info

അനുബന്ധവർത്തമാനം