സ്വർണ്ണവളകളിട്ട കൈകളാൽ മെല്ലേ

സ്വര്‍ണ്ണവളകളിട്ട കൈകളാല്‍ മെല്ലേ
പൌര്‍ണ്ണമിരാത്രിയെന്നെ വിളിച്ചുണര്‍ത്തീ
സ്വര്‍ണ്ണവളകളിട്ട കൈകളാല്‍ മെല്ലേ
പൌര്‍ണ്ണമിരാത്രിയെന്നെ വിളിച്ചുണര്‍ത്തീ
നിദ്രാസമുദ്രത്തില്‍ നീന്താനിറങ്ങിവന്ന
സ്വപ്നസുന്ദരിയപ്പോള്‍ പിണങ്ങിപ്പോയീ
സ്വര്‍ണ്ണവളകളിട്ട കൈകളാല്‍... 

നൂപുരധ്വനിയൊട്ടും പുറമേ കേള്‍ക്കാതെന്‍ 
ഗോപുരവാതിലില്‍ ഞാന്‍ ചെന്ന നേരം
പ്രേമലോലുപനൊരു രാജകുമാരനെന്റെ
തേന്മാവിന്‍ തണലത്തു നിന്നിരുന്നു
പ്രേമലോലുപനൊരു രാജകുമാരനെന്റെ
തേന്മാവിന്‍ തണലത്തു നിന്നിരുന്നു
സ്വര്‍ണ്ണവളകളിട്ട കൈകളാല്‍ മെല്ലേ
പൌര്‍ണ്ണമിരാത്രിയെന്നെ വിളിച്ചുണര്‍ത്തീ
സ്വര്‍ണ്ണവളകളിട്ട കൈകളാല്‍... 

ഗാനം മറന്നൊരു പൊന്നോടക്കുഴല്‍ ചാരേ
മൌനമുദ്രിതമായി കിടന്നിരുന്നൂ
വീണ്ണിലെ രോഹിണി നക്ഷത്രം പോലെയൊരു 
കണ്ണുനീര്‍ത്തുള്ളി കണ്ണില്‍ വിതുമ്പി നിന്നൂ
വീണ്ണിലെ രോഹിണി നക്ഷത്രം പോലെയൊരു 
കണ്ണുനീര്‍ത്തുള്ളി കണ്ണില്‍ വിതുമ്പി നിന്നൂ
സ്വര്‍ണ്ണവളകളിട്ട കൈകളാല്‍... 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (3 votes)
Swarnavalakalitta kaikalaal