കിളി ചിലച്ചു

കിളി ചിലച്ചു..
കിലുകിലെ കൈവള ചിരിച്ചു..
കളമൊഴീ നിൻ കൈയ്യിലൊരു കുളിരുമ്മവെച്ചു..

കതിർചൂടും പുന്നെല്ലിൻ മർമ്മരമോ..
കരളിലെ പുളകത്തിൻ മൃദുമന്ത്രമോ..
മധുരമൊഴീ കാതോർത്തു നീ നുകർന്നൂ..
ഇതിലേ വാ.... നിലാവേ നീ...
ഇതിലേ വരൂ..
ഇവളേ നിൻ പൂക്കളാൽ അലങ്കരിക്കൂ...

ഒരു സുഖനിമിഷത്തിൻ നറുമണമോ..
അതിലൂറും നിർവൃതി തേൻ‍‌കണമോ
പ്രിയമൊഴീ നിൻ ആത്മാവിൽ നിറഞ്ഞു നിന്നൂ..
ഇതിലേ വാ... തെന്നലേ  നീ...
ഇതിലേ വരൂ...
ഇവളേ നിൻ മുത്തുകളാൽ അലങ്കരിക്കൂ...


.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.75
Average: 7.8 (4 votes)
Kili chilachu