ഊഞ്ഞാലുറങ്ങി
ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം മയങ്ങി
നോവുന്ന തെന്നലിൻ നെഞ്ചിലെ
ആദിതാളമെങ്ങോ തേങ്ങി
കണ്ണീർ തുമ്പിയും താനേ കേണുപോയ്
(ഊഞ്ഞാലുറങ്ങി...)
ചാമരങ്ങൾ വാടി കളിത്താരകങ്ങൾ മാഞ്ഞു
ഓണവില്ലു വീണുടഞ്ഞുപോയ്
തേക്കു പാട്ടിലൊഴുകി തേനരിമ്പുകൾ
ആരവങ്ങളിൽ അറിയാതെ വീഴും
കണ്ണീർ തുമ്പിയും താനെ കേനുപോൽ
(ഊഞ്ഞാലുറങ്ങി...)
രാവിറമ്പിലേതോ കളി വള്ളമൂയലാടി
അലയുണർന്ന കായലോവിയിൽ
പൂവണിഞ്ഞ വഴിയിൽ നിഴലുതിർന്നു പോം
ഒരു തലോടലിൽ കുളിരാനായ് എങ്ങോ
കണ്ണീർ തുമ്പിയും താനേ കേണുപോയ്
(ഊഞ്ഞാലുറങ്ങി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
Oonjalurangi hindola