വേണു നാഗവള്ളി
തിരുവനന്തപുരം സ്വദേശി. പ്രശസ്തനാടകകൃത്തും സംവിധായകനും ആകാശവാണി ഉദ്യോഗസ്ഥനുമായിരുന്ന നാഗവള്ളി ആർ എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനായി ജനിച്ചു . ആകാശവാണിയില് അനൗണ്സറായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടർന്ന് സിനിമയിലെത്തിയ വേണു നാഗവള്ളി മലയാള സിനിമയിലെ വിഷാദനായകനെന്ന നിലയിൽ സിനിമയിൽ ശ്രദ്ധ നേടി.
1976ൽ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിനു വേണ്ടി ഒരു പാട്ടു പാടിക്കൊണ്ടാണ് ചലച്ചിത്രവേദിയിലേയ്ക്ക് രംഗപ്രവേശം നടത്തിയത് എങ്കിലും ആ ഗാനം ശ്രദ്ധിക്കപ്പെട്ടില്ല. 1979ൽ കെ ജി ജോർജിന്റെ “ഉൾക്കടൽ” എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വിഷാദകാമുക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അവിടെ നിന്നങ്ങോട്ട് നിരവധി വിഷാദകാമുക റോളുകൾ അദ്ദേഹം ചെയ്യുകയുണ്ടായി. ചില്ല്, ശാലിനി എന്റെ കൂട്ടുകാരി ഒക്കെ അവയിൽ ചിലത് മാത്രം.
1978ൽ പുറത്തിറങ്ങിയ “ഈ ഗാനം മറക്കുമോ” എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അദ്ദേഹം ആദ്യമായി തിരക്കഥ രചിച്ചത്. പിന്നീട് 1986ൽ ആത്മകഥാംശമുള്ള “സുഖമോ ദേവി” എന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചതു കൂടാതെ ആദ്യമായി സംവിധായകന്റെ മേലങ്കി കൂടി അണിഞ്ഞു. മരിച്ചുപോയ പ്രിയസുഹൃത്തിന്റെ സ്മരണയ്ക്കു മുൻപിൽ സമർപ്പിച്ച സുഖമോ ദേവിയുടെ രണ്ടാം ഭാഗം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത ആഗ്രഹമായിരുന്നു. ലാൽസലാം ഏയ് ഓട്ടോ,കളിപ്പാട്ടം തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ സംവിധാനമികവിന്റെ ഉദാഹരങ്ങളാണ്.1990 കളുടെ അവസാനത്തോടെ സിനിമ രംഗത്ത് നിന്നു ഏതാണ്ട് പൂർണമായി തന്നെ പിൻവാങ്ങിയ വേണു നാഗവള്ളി അവസാനമായി സംവിധാനം ചെയ്തത് 2009 ൽ ഭാര്യ സ്വന്തം സുഹൃത്ത് എന്ന ചിത്രമായിരുന്നു. വെള്ളിത്തിരയിലെ ദേവദാസ് ആയിരുന്ന വേണുനാഗവള്ളിയുടെ മറ്റൊരു മുഖം മലയാളി കണ്ടത് കിലുക്കം എന്ന സർവ്വകാല ഹിറ്റ് കോമഡിയുടെ തിരക്കഥാകൃത്തിന്റെ രൂപത്തിലാണ്.
നല്ല ഒരു ശബ്ദത്തിനു ഉടമയായിരുന്ന ഇദ്ദേഹം ഏതാനും ചിത്രങ്ങൾക്കു വേണ്ടി പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ഒരു സൗണ്ട് ആർട്ടിസ്റ്റ് എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സ്വാതിതിരുനാൾ എന്ന ചിത്രത്തിലെ അനന്ത് നാഗിന്റേതടക്കം അദ്ദേഹം ചെയ്തിട്ടുള്ള ഡബ്ബിംഗുകൾ ശ്രദ്ധിക്കപ്പെട്ടവയാണ്.
ദീർഘകാലം കരൾസംബന്ധിയായ രോഗത്തിനു ചികിൽസയിലായിരുന്ന വേണു നാഗവള്ളിയുടെ അന്ത്യം 2010 സെപ്റ്റംബർ ഒൻപതിനു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു.
ഭാര്യ മീര, മകൻ വിവേക്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ഭാര്യ സ്വന്തം സുഹൃത്ത് | തിരക്കഥ വേണു നാഗവള്ളി, ചെറിയാൻ കല്പകവാടി | വര്ഷം 2009 |
ചിത്രം രക്തസാക്ഷികൾ സിന്ദാബാദ് | തിരക്കഥ വേണു നാഗവള്ളി, ചെറിയാൻ കല്പകവാടി | വര്ഷം 1998 |
ചിത്രം അഗ്നിദേവൻ | തിരക്കഥ പി ബാലചന്ദ്രൻ, വേണു നാഗവള്ളി | വര്ഷം 1995 |
ചിത്രം ആയിരപ്പറ | തിരക്കഥ വേണു നാഗവള്ളി | വര്ഷം 1993 |
ചിത്രം കളിപ്പാട്ടം | തിരക്കഥ വേണു നാഗവള്ളി | വര്ഷം 1993 |
ചിത്രം കിഴക്കുണരും പക്ഷി | തിരക്കഥ വേണു നാഗവള്ളി | വര്ഷം 1991 |
ചിത്രം ഏയ് ഓട്ടോ | തിരക്കഥ വേണു നാഗവള്ളി | വര്ഷം 1990 |
ചിത്രം ലാൽസലാം | തിരക്കഥ വേണു നാഗവള്ളി | വര്ഷം 1990 |
ചിത്രം സ്വാഗതം | തിരക്കഥ വേണു നാഗവള്ളി | വര്ഷം 1989 |
ചിത്രം അയിത്തം | തിരക്കഥ വേണു നാഗവള്ളി | വര്ഷം 1988 |
ചിത്രം സർവകലാശാല | തിരക്കഥ വേണു നാഗവള്ളി | വര്ഷം 1987 |
ചിത്രം സുഖമോ ദേവി | തിരക്കഥ വേണു നാഗവള്ളി | വര്ഷം 1986 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ കാമലോല | കഥാപാത്രം | സംവിധാനം | വര്ഷം 1977 |
സിനിമ ഉൾക്കടൽ | കഥാപാത്രം രാഹുലൻ | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1979 |
സിനിമ അണിയാത്ത വളകൾ | കഥാപാത്രം രവിശങ്കർ | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1980 |
സിനിമ ഇഷ്ടമാണ് പക്ഷേ | കഥാപാത്രം ചന്ദ്രൻ | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1980 |
സിനിമ കലിക | കഥാപാത്രം സദൻ | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1980 |
സിനിമ ശാലിനി എന്റെ കൂട്ടുകാരി | കഥാപാത്രം പ്രഭ | സംവിധാനം മോഹൻ | വര്ഷം 1980 |
സിനിമ നീയരികെ ഞാനകലെ | കഥാപാത്രം | സംവിധാനം കെ രാമചന്ദ്രൻ | വര്ഷം 1981 |
സിനിമ താരാട്ട് | കഥാപാത്രം ഉണ്ണി | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1981 |
സിനിമ മണിയൻ പിള്ള അഥവാ മണിയൻ പിള്ള | കഥാപാത്രം റഹിം | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1981 |
സിനിമ കോലങ്ങൾ | കഥാപാത്രം ചെറിയാൻ | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1981 |
സിനിമ അർച്ചന ടീച്ചർ | കഥാപാത്രം സുകുമാരൻ | സംവിധാനം പി എൻ മേനോൻ | വര്ഷം 1981 |
സിനിമ ചില്ല് | കഥാപാത്രം അനന്തു (അനന്തകൃഷ്ണൻ) | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 1982 |
സിനിമ യവനിക | കഥാപാത്രം ജോസഫ് കൊല്ലപ്പള്ളി | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1982 |
സിനിമ മൗനം വാചാലം | കഥാപാത്രം | സംവിധാനം തമ്പാൻ | വര്ഷം 1982 |
സിനിമ ഇത്തിരിനേരം ഒത്തിരി കാര്യം | കഥാപാത്രം വിജയൻ | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1982 |
സിനിമ കണ്മണിക്കൊരുമ്മ | കഥാപാത്രം | സംവിധാനം പി കെ കൃഷ്ണൻ | വര്ഷം 1982 |
സിനിമ കാട്ടിലെ പാട്ട് | കഥാപാത്രം ദേവൻ | സംവിധാനം കെ പി കുമാരൻ | വര്ഷം 1982 |
സിനിമ എവിടെയോ ഒരു ശത്രു | കഥാപാത്രം | സംവിധാനം ടി ഹരിഹരൻ | വര്ഷം 1982 |
സിനിമ ഒരു വിളിപ്പാടകലെ | കഥാപാത്രം വിഷ്ണു | സംവിധാനം ജേസി | വര്ഷം 1982 |
സിനിമ കിലുകിലുക്കം | കഥാപാത്രം മുരളി | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1982 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ഈ ഗാനം മറക്കുമോ | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1978 |
ചിത്രം ഗായത്രീദേവി എന്റെ അമ്മ | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1985 |
ചിത്രം ഗുരുജീ ഒരു വാക്ക് | സംവിധാനം രാജൻ ശങ്കരാടി | വര്ഷം 1985 |
ചിത്രം സുഖമോ ദേവി | സംവിധാനം വേണു നാഗവള്ളി | വര്ഷം 1986 |
ചിത്രം അയിത്തം | സംവിധാനം വേണു നാഗവള്ളി | വര്ഷം 1988 |
ചിത്രം അർത്ഥം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1989 |
ചിത്രം സ്വാഗതം | സംവിധാനം വേണു നാഗവള്ളി | വര്ഷം 1989 |
ചിത്രം ഏയ് ഓട്ടോ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1990 |
ചിത്രം ആയിരപ്പറ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1993 |
ചിത്രം അഗ്നിദേവൻ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1995 |
ചിത്രം ഭാര്യ സ്വന്തം സുഹൃത്ത് | സംവിധാനം വേണു നാഗവള്ളി | വര്ഷം 2009 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഭാര്യ സ്വന്തം സുഹൃത്ത് | സംവിധാനം വേണു നാഗവള്ളി | വര്ഷം 2009 |
തലക്കെട്ട് രക്തസാക്ഷികൾ സിന്ദാബാദ് | സംവിധാനം വേണു നാഗവള്ളി | വര്ഷം 1998 |
തലക്കെട്ട് അഗ്നിദേവൻ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1995 |
തലക്കെട്ട് വിഷ്ണു | സംവിധാനം പി ശ്രീകുമാർ | വര്ഷം 1994 |
തലക്കെട്ട് ആയിരപ്പറ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1993 |
തലക്കെട്ട് കളിപ്പാട്ടം | സംവിധാനം വേണു നാഗവള്ളി | വര്ഷം 1993 |
തലക്കെട്ട് അഹം | സംവിധാനം രാജീവ് നാഥ് | വര്ഷം 1992 |
തലക്കെട്ട് കിഴക്കുണരും പക്ഷി | സംവിധാനം വേണു നാഗവള്ളി | വര്ഷം 1991 |
തലക്കെട്ട് കിലുക്കം | സംവിധാനം പ്രിയദർശൻ | വര്ഷം 1991 |
തലക്കെട്ട് ഏയ് ഓട്ടോ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1990 |
തലക്കെട്ട് ലാൽസലാം | സംവിധാനം വേണു നാഗവള്ളി | വര്ഷം 1990 |
തലക്കെട്ട് അർത്ഥം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1989 |
തലക്കെട്ട് സ്വാഗതം | സംവിധാനം വേണു നാഗവള്ളി | വര്ഷം 1989 |
തലക്കെട്ട് അയിത്തം | സംവിധാനം വേണു നാഗവള്ളി | വര്ഷം 1988 |
തലക്കെട്ട് സർവകലാശാല | സംവിധാനം വേണു നാഗവള്ളി | വര്ഷം 1987 |
തലക്കെട്ട് സുഖമോ ദേവി | സംവിധാനം വേണു നാഗവള്ളി | വര്ഷം 1986 |
തലക്കെട്ട് ദൈവത്തെയോർത്ത് | സംവിധാനം ആർ ഗോപിനാഥ് | വര്ഷം 1985 |
തലക്കെട്ട് ഗായത്രീദേവി എന്റെ അമ്മ | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1985 |
തലക്കെട്ട് ഗുരുജീ ഒരു വാക്ക് | സംവിധാനം രാജൻ ശങ്കരാടി | വര്ഷം 1985 |
തലക്കെട്ട് ഈ ഗാനം മറക്കുമോ | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1978 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഭാര്യ സ്വന്തം സുഹൃത്ത് | സംവിധാനം വേണു നാഗവള്ളി | വര്ഷം 2009 |
തലക്കെട്ട് രക്തസാക്ഷികൾ സിന്ദാബാദ് | സംവിധാനം വേണു നാഗവള്ളി | വര്ഷം 1998 |
തലക്കെട്ട് അഗ്നിദേവൻ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1995 |
തലക്കെട്ട് വിഷ്ണു | സംവിധാനം പി ശ്രീകുമാർ | വര്ഷം 1994 |
തലക്കെട്ട് ആയിരപ്പറ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1993 |
തലക്കെട്ട് കളിപ്പാട്ടം | സംവിധാനം വേണു നാഗവള്ളി | വര്ഷം 1993 |
തലക്കെട്ട് അഹം | സംവിധാനം രാജീവ് നാഥ് | വര്ഷം 1992 |
തലക്കെട്ട് കിഴക്കുണരും പക്ഷി | സംവിധാനം വേണു നാഗവള്ളി | വര്ഷം 1991 |
തലക്കെട്ട് കിലുക്കം | സംവിധാനം പ്രിയദർശൻ | വര്ഷം 1991 |
തലക്കെട്ട് ഏയ് ഓട്ടോ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1990 |
തലക്കെട്ട് ലാൽസലാം | സംവിധാനം വേണു നാഗവള്ളി | വര്ഷം 1990 |
തലക്കെട്ട് അർത്ഥം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1989 |
തലക്കെട്ട് സ്വാഗതം | സംവിധാനം വേണു നാഗവള്ളി | വര്ഷം 1989 |
തലക്കെട്ട് അയിത്തം | സംവിധാനം വേണു നാഗവള്ളി | വര്ഷം 1988 |
തലക്കെട്ട് സർവകലാശാല | സംവിധാനം വേണു നാഗവള്ളി | വര്ഷം 1987 |
തലക്കെട്ട് സുഖമോ ദേവി | സംവിധാനം വേണു നാഗവള്ളി | വര്ഷം 1986 |
തലക്കെട്ട് ദൈവത്തെയോർത്ത് | സംവിധാനം ആർ ഗോപിനാഥ് | വര്ഷം 1985 |
തലക്കെട്ട് ഗായത്രീദേവി എന്റെ അമ്മ | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1985 |
തലക്കെട്ട് ഗുരുജീ ഒരു വാക്ക് | സംവിധാനം രാജൻ ശങ്കരാടി | വര്ഷം 1985 |
തലക്കെട്ട് ഈ ഗാനം മറക്കുമോ | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1978 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം തകൃ തിത്തിന്നം | ചിത്രം/ആൽബം ചില്ല് | രചന കെ അയ്യപ്പ പണിക്കർ | സംഗീതം എം ബി ശ്രീനിവാസൻ | രാഗം | വര്ഷം 1982 |
ഗാനം പൈങ്കിളിയേ പെൺകിളിയേ | ചിത്രം/ആൽബം ഒരു പൈങ്കിളിക്കഥ | രചന ബിച്ചു തിരുമല | സംഗീതം എ ടി ഉമ്മർ | രാഗം | വര്ഷം 1984 |
ഗാനം എന്നെന്നേയ്ക്കുമായ് നീ മറഞ്ഞു | ചിത്രം/ആൽബം ഒരു പൈങ്കിളിക്കഥ | രചന ബിച്ചു തിരുമല | സംഗീതം എ ടി ഉമ്മർ | രാഗം | വര്ഷം 1984 |
ഗാനം കൊച്ചു ചക്കരച്ചി പെറ്റു | ചിത്രം/ആൽബം എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി | രചന ഒ എൻ വി കുറുപ്പ് | സംഗീതം കണ്ണൂർ രാജൻ | രാഗം | വര്ഷം 1985 |
ഗാനരചന
വേണു നാഗവള്ളി എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം അമ്പാടിക്കുട്ടാ എന്റെ ആലിലക്കണ്ണാ | ചിത്രം/ആൽബം ഈണം | സംഗീതം ഭരതൻ | ആലാപനം വാണി ജയറാം | രാഗം | വര്ഷം 1983 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് രൗദ്രം | സംവിധാനം രഞ്ജി പണിക്കർ | വര്ഷം 2008 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ കിഴക്കുണരും പക്ഷി | സംവിധാനം വേണു നാഗവള്ളി | വര്ഷം 1991 | ശബ്ദം സ്വീകരിച്ചത് ശങ്കർ |
സിനിമ അഭിമന്യു | സംവിധാനം പ്രിയദർശൻ | വര്ഷം 1991 | ശബ്ദം സ്വീകരിച്ചത് ശങ്കർ |
സിനിമ പുരാവൃത്തം | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 1988 | ശബ്ദം സ്വീകരിച്ചത് ഓം പുരി |
സിനിമ സ്വാതി തിരുനാൾ | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 1987 | ശബ്ദം സ്വീകരിച്ചത് അനന്ത് നാഗ് |
സിനിമ സുഖമോ ദേവി | സംവിധാനം വേണു നാഗവള്ളി | വര്ഷം 1986 | ശബ്ദം സ്വീകരിച്ചത് ശങ്കർ |
Contributors | Contribution |
---|
Contributors | Contribution |
---|---|
പ്രൊഫൈൽ തിരുത്താൻ സഹായിച്ചു |