കവിളത്തെ കണ്ണീർ കണ്ടു

കവിളത്തെ കണ്ണീർ കണ്ടു
മണിമുത്താണെന്നു കരുതി
വില പേശാനോടി വന്ന
വഴിയാത്രക്കാരാ 
വഴിയാത്രക്കാരാ
(കവിളത്തെ... )

കദനത്തിന്‍ തേങ്ങല്‍ കേട്ടു
പുതുരാഗമെന്നു കരുതി 
ശ്രുതി ചേര്‍ക്കാനോടിയെത്തിയ 
വഴിയാത്രക്കാരാ
വഴിയാത്രക്കാരാ

എന്നുടെ കഥകൾ കേൾക്കുമ്പോൾ നിൻ-
കണ്ണുകൾ നനയുകയാണോ
നിന്നുടെ സുന്ദര രാജധാനിയിൽ
എന്നെ വിളിക്കുകയാണോ - നീ
എന്നെ വിളിക്കുകയാണോ 
(കവിളത്തെ... )

ഇനിയൊരു മധുരസ്വപ്നം തന്നുടെ
പനിനീർക്കടലിൽ മുങ്ങാം
കൽപ്പന തന്നുടെ ചിപ്പിയിൽ നിന്നൊരു
രത്നവുമായി പൊങ്ങാം - ഞാൻ
രത്നവുമായി പൊങ്ങാം 
(കവിളത്തെ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Kavilathe kanneer kandu

Additional Info

അനുബന്ധവർത്തമാനം