ദ്വാരകേ ദ്വാരകേ
ദ്വാരകേ...ദ്വാരകേ...
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപന ഗോപുരമേ
കോടിജന്മങ്ങളായ് നിൻ സ്വരമണ്ഡപം
തേടിവരുന്നു മീരാ
നൃത്തമാടിവരുന്നു മീരാ..
ദ്വാരകേ ദ്വാരകേ
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപന ഗോപുരമേ
അഷ്ടമംഗല്യവുമായ് അമൃതകലശവുമായ്
അഷ്ടമിരോഹിണീ അണയുമ്പോൾ
വാതിൽ തുറക്കുമ്പോൾ - ഇന്നു
ചുണ്ടിൽ യദുകുല കാംബോജിയുമായ്
ചുംബിക്കുവാന്‍ വന്നൂ
ശ്രീപദം ചുംബിക്കുവാന്‍ വന്നൂ
മീരാ..മീരാ..
നാഥന്റെ ആരാധികയാം മീരാ
ദ്വാരകേ ദ്വാരകേ...
അംഗുലിലാളനത്തില്‍ അധരശ്വസനങ്ങളില്‍
തൻകര പൊൻകുഴൽ തുടിക്കുമ്പോള്‍
പാടാൻ കൊതിയ്ക്കുമ്പോൾ - എന്റെ
പ്രേമം രതിസുഖസാരേ പാടി
പൂജിയ്ക്കുവാൻ വന്നു
ശ്രീപദം പൂജിയ്ക്കുവാൻ വന്നു
മീരാ..മീരാ..
നാഥന്റെ ആരാധികയാം മീരാ
ദ്വാരകേ ദ്വാരകേ
ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ
സോപന ഗോപുരമേ
കോടിജന്മങ്ങളായ് നിൻ സ്വരമണ്ഡപം
തേടിവരുന്നു മീരാ
നൃത്തമാടിവരുന്നു മീരാ
ദ്വാരകേ ദ്വാരകേ...