നീലനിശീഥിനി നിൻ മണിമേടയിൽ

നീലനിശീഥിനി നിൻ മണിമേടയിൽ
നിദ്രാവിഹീനയായ്‌ നിന്നു
നിൻ മലർവാടിയിൽ നീറുമൊരോർമ്മപോൽ
നിർമ്മലേ ഞാൻ കാത്തു നിന്നൂ
നിന്നു നിന്നു ഞാൻ കാത്തു നിന്നൂ (നീല)

ജാലകവാതിലിൻ വെള്ളി കൊളുത്തുകൾ
താളത്തിൽ കാറ്റിൽ കിലുങ്ങീ (ജാലക)
വാതിൽ തുറക്കുമെന്നോർത്തു വിടർന്നിതെൻ
വാസന്ത സ്വപ്നദളങ്ങൾ (2)
ആ...ആ...ആ (നീല)

തേനൂറും ചന്ദ്രിക തേങ്ങുന്ന പൂവിന്റെ
വേദന കാണാതെ മാഞ്ഞു (തേനൂറും)
തേടി തളരും മിഴികളുമായ്‌ ഞാൻ
ദേവിയെ കാണുവാൻ നിന്നൂ (2)
ആ...ആ....ആ.. (നീല)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.6
Average: 7.6 (5 votes)
Neelaniseedhini