പുളിയിലക്കരയോലും പുടവ
പുളിയിലക്കരയോലും പുടവചുറ്റി
കുളുർ ചന്ദനത്തൊടുകുറി ചാർത്തി…
നാഗഫണത്തിരുമുടിയിൽ
പത്മരാഗമനോജ്ഞമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മിതനേത്രനായ് നിന്നൂ (പുളിയില…)
പട്ടുടുത്തെത്തുന്ന പൌർണ്ണമിയായ്
എന്നെ തൊട്ടുണർത്തും പുലർ വേളയായ്
മായാത്ത സൌവർണ്ണസന്ധ്യയായ്
നീയെൻ മാറിൽ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂ ഞാൻ വിസ്മിതനേത്രനായ് നിന്നൂ (പുളിയില…)
മെല്ലെയുതിരും വളകിലുക്കം പിന്നെ
വെള്ളിക്കൊലുസ്സിൻ മണികിലുക്കം
തേകിപ്പകർന്നപോൽ തേന്മൊഴികൾ
നീയെൻ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മയലോലനായ് നിന്നൂ (പുളിയില…)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(4 votes)
Puliyilakkarayolum