ഉണരുണരൂ ഉണ്ണിപ്പൂവേ

 

ഉണരുണരൂ... ഉണ്ണിപ്പൂവേ..
ആ... ആ....ആ....
കരിക്കൊടി തണലത്തു -
കാട്ടിലെ കിളിപ്പെണ്ണിന്‍
കവിത കേട്ടുറങ്ങുന്ന പൂവേ
കവിത കേട്ടുറങ്ങുന്ന പൂവേ 
(കരിക്കൊടി... )

കന്നിക്കൊയ്ത്തടുത്തൊരു 
കതിരണി വയലിന്റെ
കണികാണാനുണരെടി പൂവേ 
കന്നിക്കൊയ്ത്തടുത്തൊരു 
കതിരണി വയലിന്റെ
കണികാണാനുണരെടി പൂവേ 
ഉണരുണരൂ.... കുഞ്ഞിക്കാറ്റേ..

കരിനീല കരിമ്പുകള്‍ വിളയുമ്പോള്‍
തോളിലേറ്റി കാവടിയാടുന്ന കാറ്റേ 
കാവടിയാടുന്ന കാറ്റേ

കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ
കളിയാട്ടം കാണെടി കാറ്റേ (2)
ഉണരുണരൂ.....കരിമുകിലേ... 

പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്
പടവുകള്‍ കയറുന്ന മുകിലേ (2)
പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്
പടവുകള്‍ കയറുന്ന മുകിലേ (2)

മാനത്തെമുറ്റത്തിൻ മരത്തിന്മേല്‍ പടര്‍ന്നുള്ള
മഴവില്ലുനനയ്ക്കടി മുകിലേ (2)
ഉണരുണരൂ... ഉണ്ണിപ്പൂവേ.....
 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.5
Average: 7.5 (4 votes)
Unarunaroo unnippoove

Additional Info

അനുബന്ധവർത്തമാനം