ആരാരോ ആരീരാരോ അച്ഛന്റെ

ആരാരോ ആരീരാരോ 
അച്ചന്റെ മോളാരാരോ
അമ്മയ്ക്കുനീ തേനല്ലേ
ആയിരവല്ലിപ്പൂവല്ലേ
(ആരാരോ...)

മഞ്ഞിറങ്ങും മാമലയില്‍
മയിലുറങ്ങീ മാനുറങ്ങീ
കന്നിവയല്‍ പൂവുറങ്ങീ
കണ്മണിയേ നീയുറങ്ങൂ (മഞ്ഞിറങ്ങും..)
അന്തിച്ചെമ്മാനത്തു തീയാട്ടം
തിങ്കള്‍ക്കുഞ്ഞിന്റെ തേരോട്ടം
(ആരാരോ...)

ലലലലലലാ ലലലല അഹാ അഹാ
പൊന്‍കുരുന്നേ നിന്‍ കവിളില്‍
പൊന്നിലഞ്ഞീ പൂവിരിയും
കൊച്ചിളംകാറ്റുമ്മവയ്ക്കും
പിച്ചിമണം പിച്ചവയ്ക്കും (പൊന്‍കുരുന്നേ..)
തത്തമ്മപ്പൈങ്കിളി പാലൂട്ടും
താഴമ്പൂത്തുമ്പി താരാട്ടും
(ആരാരോ.....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (2 votes)
aararo aariraro