ഇളവന്നൂർ മഠത്തിലെ
Music:
Lyricist:
Singer:
Raaga:
Film/album:
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ മാറിൽ
കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ
വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ നിന്നെ
വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ
(ഇളവന്നൂർ..)
കളിവള്ളം കെട്ടിയിട്ടു പുഴക്കടവിൽ ഞാൻ
മലരണിവാകച്ചോട്ടിൽ മയങ്ങുമ്പോൾ
കളിവള്ളം കെട്ടിയിട്ടു പുഴക്കടവിൽ ഞാൻ
മലരണിവാകച്ചോട്ടിൽ മയങ്ങുമ്പോൾ
കനവിന്റെ കളിത്തേരിൽ വന്നില്ലേ സ്നേഹ
കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ
ക്ഷണിച്ചില്ലേ...(ഇളവന്നൂർ..)
പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
പടകാളിമുറ്റത്തെത്തി വിളിക്കുന്നു
പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
പടകാളിമുറ്റത്തെത്തി വിളിക്കുന്നു
പുളിയിലക്കരമുണ്ടു പുതച്ചാട്ടേ നിന്റെ
സഖിമാരെ ഉണർത്താതെ വന്നാട്ടേ -വന്നാട്ടേ
(ഇളവന്നൂർ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(4 votes)
Ilavanoor madathile
Additional Info
ഗാനശാഖ: