ഒരാളിന്നൊരാളിന്റെ
Music:
Lyricist:
Singer:
Raaga:
Film/album:
ഒരാളിന്നൊരാളിന്റെ സാന്നിധ്യമിത്രയും
പ്രിയമായ് തീരുന്നതെങ്ങിനെ..
ഒരാളിന്നൊരാളിന്റെ പുഞ്ചിരിയിത്രമേൽ
ഹൃദ്യമായ് തോന്നുന്നതെങ്ങിനെ..
തിരമാലയായ് അഗ്നിജ്വാലയായ് ഇഷ്ടം
ഓരോ രോമകൂപങ്ങളിലൂടെ
അന്തരാത്മാവിലേക്കാളിപ്പടർന്നീ
സന്തോഷ സാഗരം തീർക്കുന്നതെങ്ങിനെ..
ഇതു ഭൂമിയിൽ ജീവിതം തുടരാൻ
നമ്മെ കൊതിപ്പിക്കും സൗഭാഗ്യം
ഇതു പ്രപഞ്ചത്തിൻ ജീവരഹസ്യം
സ്വർഗ്ഗീയസൗന്ദര്യം
ഈ സൗന്ദര്യനിലാക്കുളിർച്ചോലയിൽ
മുങ്ങിത്തുടിക്കാനുഴറുന്നൂ.. മനസ്സുഴറുന്നൂ..
ഒരു ദുഃഖമേയുള്ളു ബാക്കി
ഈ മധുരവും ഒരുനാളിൽ കയ്ക്കും
ഈ മധുരവുമൊരുനാളിൽ കയ്ക്കും
ആ കയ്പ്പു തീണ്ടാത്തൊരു പാനപാത്രം
തേടിത്തേടി വരുന്നൂ ഞാൻ
ആ പ്രേമചഷകമെവിടെ..
.
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oralinnoralinte
Additional Info
ഗാനശാഖ: