അഷ്ടപദിയിലെ നായികേ

അഷ്ടപദിയിലെ നായികേ....യക്ഷഗായികേ
അഷ്ടപദിയിലെ നായികേ യക്ഷഗായികേ
അംബുജാക്ഷനെ പ്രേമിച്ചതിനാൽ
അനശ്വരയായി നീ അനശ്വരയായി നീ
അഷ്ടപദിയിലെ നായികേ യക്ഷഗായികേ

മാംസതല്പങ്ങളിൽ ഫണം വിതിർത്താടും
മദമായിരുന്നില്ല നിൻ പ്രണയം
അന്തരാത്മാവിലെ ഇന്ദ്രിയാതീതമാം
അനുഭൂതിയായിരുന്നു - അനുഭൂതിയായിരുന്നു
രാധികേ...ആരാധികേ...
ഇനി ദിവ്യരാഗമറിയാതെ പാടുന്നു ഞാൻ
രതിസുഖസാരേ ഗതമഭിസാരേ
അഷ്ടപദിയിലെ നായികേ യക്ഷഗായികേ

മോഹഭംഗങ്ങളിൽ മുഖം വാടിവീഴും
മലരായിരുന്നില്ല നിൻ പ്രണയം
പോയ ജന്മങ്ങളിൽ പൂത്ത സ്വപ്നങ്ങൾതൻ
പരിണാമമായിരുന്നൂ -പരിണാമമായിരുന്നൂ
രാധികേ... ആരാധികേ...
നിൻ പ്രേമതീരമറിയാതെ പാടുന്നു ഞാൻ
ധീരസമീരേ യമുനാതീരേ
അഷ്ടപദിയിലെ നായികേ യക്ഷഗായികേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (2 votes)
Ashtapathiyile Nayike

Additional Info

അനുബന്ധവർത്തമാനം