ഉപാസന ഉപാസന

ഉപാസന ഉപാസന ഇതു ധന്യമാമൊരുപാസന
ഉണരട്ടെ ഉഷസ്സുപോലുണരട്ടെ
ഒരു യുഗചേതന ഉണരട്ടെ
ഉപാസന ഉപാസന
ഉപാസന ഉപാസന ഇതു ധന്യമാമൊരുപാസന

സത്യം മയക്കുമരുന്നിന്റെ ചിറകിൽ
സ്വർഗ്ഗത്തു പറക്കുമീ നാട്ടിൽ -
ഇല്ലാത്ത സ്വർഗ്ഗത്തു പറക്കുമീ നാട്ടിൽ
സ്വപ്നം മരിക്കുമീ നാട്ടിൽ
സര്‍ഗ്ഗസ്വരൂപിയാം ശാസ്ത്രം നിർമ്മിക്കും
അഗ്നികുണ്ഡങ്ങൾക്കുള്ളിൽ മനുഷ്യാ -
ഹേ മനുഷ്യാ
വലിച്ചെറിയൂ നിന്റെ മുഖംമൂടി
ഉപാസന ഉപാസന ഇതു ധന്യമാമൊരുപാസന

കാലം ശരശയ്യ തീർത്തു മയങ്ങുമീ
കാണാത്ത കുരുക്ഷേത്രഭൂവിൽ -
കലിയുഗം കാണാത്ത കുരുക്ഷേത്രഭൂവിൽ
സോക്രട്ടീസുമാർ ധ്യാനിച്ചിരിക്കുമീ
സ്വർണ്ണസോപാനത്തിന്നരികിൽ മനുഷ്യാ -
ഹേ മനുഷ്യാ
വലിച്ചെറിയൂ നിന്റെ വിഷപാത്രം

ഉപാസന ഉപാസന ഇതു ധന്യമാമൊരുപാസന
ഉണരട്ടെ ഉഷസ്സുപോലുണരട്ടെ
ഒരു യുഗചേതന ഉണരട്ടെ
ഉപാസന ഉപാസന
ഉപാസന ഉപാസന ഇതു ധന്യമാമൊരുപാസന

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (2 votes)
Upasana

Additional Info

അനുബന്ധവർത്തമാനം