ഇളം മഞ്ഞിൻ നീരോട്ടം

ഇളം മഞ്ഞിൻ നീരോട്ടം എങ്ങും
കുളിരിന്റെ തേരോട്ടം
ഉദയപ്പൂവെയിൽ നൽകും തുകിൽ ചാർത്തിയാടി
ഉണ്ണിയോളങ്ങൾ
കാറ്റിൻ ചങ്ങാതികൾ  (ഇളം മഞ്ഞിൻ...)

നിറങ്ങളേഴെന്നാരു ചൊല്ലി
ഇലയിൽ തളിരിൽ മലരിൽ
നിറങ്ങളെത്ര കോടി
നീലത്തിൽ എത്ര നീലം
ഹരിതത്തിൽ എത്ര ഹരിതം
ശ്യാമളം അരുണം പീതം
ആകെയൽഭുതമിന്ദ്രജാലം (ഇളം മഞ്ഞിൻ..)

ഉറക്കമുണർന്നു ഭൂമിദേവി
ഉഷസ്സിൻ മടിയിൽ മാഞ്ഞ നിദ്ര തൻ
മധുരമോർപ്പൂ
കാരുണ്യ കാമധേനു
കാവ്യത്തിൻ കല്പവല്ലി
മോഹിനി മേദിനി രാഗ
ഭാവവാഹിനി സൂര്യപുത്രി (ഇളം മഞ്ഞിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.5
Average: 7.5 (2 votes)
Ilam Manjin