ഗോപീചന്ദനക്കുറിയണിഞ്ഞു
Music:
Lyricist:
Singer:
Raaga:
Film/album:
ഗോപീചന്ദനക്കുറിയണിയണിഞ്ഞൂ
ഗോമതിയായവള്‍ മുന്നില്‍ വന്നൂ
ഗോപകുമാരന്റെ തിരുമുമ്പില്‍
ഗോപിക രാധികയെന്ന പോലെ
ഗോപീചന്ദനക്കുറിയണിയണിഞ്ഞൂ
ഗോമതിയായവള്‍ മുന്നില്‍ വന്നൂ
തുമ്പപ്പൂ പല്ലുകള്‍ തൂമതന്‍ ചില്ലുകള്‍
അമ്പിളി പാല്‍ മുത്തുമാല തീര്‍ക്കേ
ആ രത്ന സൗന്ദര്യം ആത്മാവിന്‍ കോവിലില്‍
ആയിരം ആരതിയായ് വിരിഞ്ഞൂ
ഗോപീചന്ദനക്കുറിയണിയണിഞ്ഞൂ
ഗോമതിയായവള്‍ മുന്നില്‍ വന്നൂ
ചിത്രനഖങ്ങളാല്‍ ഓമന ഭൂമിയില്‍
സ്വപ്നപുഷ്പങ്ങള്‍ വരച്ചു നില്‍ക്കേ
ഭാവിതന്‍ ഗോപുര വാതില്‍ തുറക്കുന്ന
ഭാഗധേയത്തിന്‍ മുഖം വിടര്‍ന്നൂ
ഗോപീചന്ദനക്കുറിയണിയണിഞ്ഞൂ
ഗോമതിയായവള്‍ മുന്നില്‍ വന്നൂ
ഗോപകുമാരന്റെ തിരുമുമ്പില്‍
ഗോപിക രാധികയെന്ന പോലെ
ഗോപീചന്ദനക്കുറിയണിയണിഞ്ഞൂ
ഗോമതിയായവള്‍ മുന്നില്‍ വന്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
Gopichandhana Kuriyaninju
Additional Info
ഗാനശാഖ: