ജോബ്
എറണാകുളത്ത് വര്‍ഗ്ഗീസ് കിണറ്റിന്‍കരയുടെയും അന്നയുടെയും മകനായി 1929ല്‍ ജനിച്ചു. എം എസ് രാജഗോപാലന്‍ ഭാഗവതര്‍, വി കെ രാഘവമേനോന്‍, എം ആര് ശിവരാമന്നായര് എന്നിവരായിരുന്നു കര്‍ണ്ണാടകസംഗീതത്തിലെ ഗുരുക്കള്‍. ജിതേന്ദ്ര പ്രതാപില്‍നിന്ന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. നാടകങ്ങള്‍ക്ക് സംഗീതം നല്കിക്കൊണ്ടായിരുന്നു തുടക്കം. എറണാകുളത്തെ ആസാദ് ആര്‍ട്സ് ക്ളബുമായുള്ള ബന്ധമാണ് ജോബിനെ നാടകങ്ങളിലെത്തിച്ചത്. 1955ല്‍ ഭാരമുള്ള കുരിശുകള്‍ എന്ന നാടകത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട് പ്രശസ്തനായി.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കുവെള്ളം എന്ന ഗാനത്തിന് സംഗീതം നിര്‍വഹിച്ച ജോബ് ഒരാള്‍കൂടി കള്ളനായി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടാണ് സിനിമയിലെത്തിയത്. '65 ല്‍ റിലീസായ റോസിയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. മൊത്തം അഞ്ച് സിനിമകളില്‍ ഇരുപതോളം ഗാനങ്ങള്‍ക്ക് സംഗീതം നല്കി.
2003 ഒക്ടോബറില്‍ അന്തരിച്ചു.
ഭാര്യ: ഗ്രേസ്.
മക്കള്‍: അജയ്, ജെയ്സണ്‍.
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|
Music Assistant
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ | സംവിധാനം ജോൺ എബ്രഹാം | വര്‍ഷം 1980 |