വലംപിരി ശംഖിൽ
വലംപിരിശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി
വാരണവിടുവാന്‍ വരിനെല്ലുമായ്
വന്നൂ വണ്ണാത്തിക്കുരുവി
വലംപിരിശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി....
കുളിക്കഴിഞ്ഞീറനും മാറാതെ ഞാനെന്റെ
കൂവളത്തറയിലിരുന്നൂ (കുളികഴിഞ്ഞീറനും..)
വിരുന്നു വരുന്നുണ്ട് ഗായകനെന്നൊരു
കുറുമ്പ് പറഞ്ഞു കുരുവീ
വലംപിരിശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി....
കുരുത്തോലത്തോരണം ചാര്‍ത്തിയ കാവിന്റെ
ഒളികണ്ണാല്‍ എന്നെ കളിയാക്കാന്‍ നിന്നൂ
ഒളികണ്ണാല്‍ എന്നേ കളിയാക്കാന്‍ നിന്നൂ
ഒരു കൊച്ചു പൂവാലനണ്ണാനും
വലംപിരിശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി
വാരണവിടുവാന്‍ വരിനെല്ലുമായ്
വന്നൂ വണ്ണാത്തിക്കുരുവി
വലംപിരി ശംഖില്‍ തീര്‍ത്ഥവുമായി
വന്നൂ ദ്വാദശിപുലരി....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
valampiri shankil
Additional Info
ഗാനശാഖ: