അനുരാഗ സുധയാൽ

അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

(അനുരാഗ...)

തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

(അനുരാഗ...)

ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻ‌പേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

(അനുരാഗ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.5
Average: 7.5 (4 votes)
Anuraga sudhayal