രാഗം ശ്രീരാഗം
രാഗം ശ്രീരാഗം ഉദയശ്രീ രാഗം
രാഗം ശ്രീരാഗം ഉദയശ്രീ രാഗം
മധുകര മധുര ശ്രുതിയിൽ
ഹൃദയ സരോവരമുണരും രാഗം
മധുകര മധുര ശ്രുതിയിൽ
ഹൃദയ സരോവരമുണരും രാഗം
തുടുതുടെ വിടരും പൂവിൻ കവിളിൽ
പടരും നിർവൃതി രാഗം
തുടുതുടെ വിടരും പൂവിൻ കവിളിൽ
പടരും നിർവൃതി രാഗം
രാഗം ഹംസധ്വനി രാഗം
കള ഹംസധ്വനി രാഗം
രാഗം ഹംസധ്വനി രാഗം
ദാഹം സംഗമദാഹം...
ജീവനിലാളും ഇണയരയന്നങ്ങൾ പാടും മദകര രാഗം
ദാഹം സംഗമദാഹം...
ജീവനിലാളും ഇണയരയന്നങ്ങൾ പാടും മദകര രാഗം
തളരാതാടും തിരയുടെ പദതാളം
തളരാതാടും തിരയുടെ പദതാളം
രാഗം വസന്തരാഗം
പ്രപഞ്ച മധുവന വസന്ത രാഗം
രാഗം വസന്ത രാഗം
പ്രപഞ്ച മധുവന വസന്ത രാഗം
രാഗിണിയാം പ്രിയ വസുധേ
അനുരാഗിണിയാം പ്രിയ വസുധേ
പുഷ്പ പരാഗം നിറുകയിലണിയൂ
അനുരാഗിണിയാം പ്രിയ വസുധേ
പുഷ്പ പരാഗം നിറുകയിലണിയൂ
വർണവിരാജിതമാം ഋതുരാജസദസിൽ
ഋതുരാജസദസിൽ രാഗം...താനം...പല്ലവി പാടൂ
രാഗം താനം പല്ലവി പാടൂ
രാഗം മാരുത രാഗം മലയമാരുത രാഗം
മലയാനിലകരലാളിത രാഗം മലയമാരുത രാഗം
സുരഭിലമേതോ സ്മൃതിയുടെ ലഹരിയിൽ
നിറയും മിഴിയോടെ
വിട പറയും ദിനവധുവിൻ കവിളിൽ
വിടരും കുങ്കുമരാഗം
വിട പറയും ദിനവധുവിൻ കവിളിൽ
വിടരും കുങ്കുമരാഗം മലയമാരുത രാഗം
നിധപഗ ധപഗരി - രാഗം
ധധനിധാനി പധനിധാനി ഗപനിധാനി
സനിധ നിധപ പഗരിഗപ - മാരുതരാഗം
ഗരി സനിധനി നിസ നിധപധ
സനി ധപഗപ - മലയമാരുത രാഗം..