അകലെ നിന്നു ഞാൻ
Music:
Lyricist:
Singer:
Raaga:
Film/album:
അകലെ നിന്നു ഞാനാരാധിക്കാം
അനവദ്യ സൗന്ദര്യമേ (അകലെ)
വെൺതിങ്കൾച്ചിരി വാരിച്ചൂടി
വെണ്മയെഴുന്ന വസുന്ധരയെപ്പോൽ
(അകലെ...)
കയ്യെത്തും ശിഖരത്തിൽ വിടർന്നാലും
കൈവരുമെന്നാരു കണ്ടു...
മനസ്സിൽ വസന്തമായ് പൂത്തുലഞ്ഞാലും
മാറോടമരും എന്നാരു കണ്ടു...
പുണർന്നില്ലെങ്കിലും കനവാലെന്നും
പൂജിക്കാമല്ലോ...
(അകലെ...)
പൂങ്കാറ്റിൻ കരവല്ലി ഉലച്ചാലും
പൂ വീഴുമെന്നാരുകണ്ടു...
ചഷകം കൺമുന്നിൽ തുളുമ്പി നിന്നാലും
ദാഹം തീരുമെന്നാരു കണ്ടു...
നുകർന്നില്ലെങ്കിലും മിഴിവോടെന്നും
ഓർമ്മിക്കാമല്ലോ...
(അകലെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
Akale Ninnu
Additional Info
ഗാനശാഖ: