സിന്ദൂരസന്ധ്യയ്ക്കു മൗനം
സിന്ദൂരസന്ധ്യയ്‌ക്ക് മൗനം
മന്ദാരക്കാടിനു മൗനം
എന്തുപറഞ്ഞാലും എന്നരികിൽ
എൻപ്രിയനെപ്പോഴും മൗനം
(സിന്ദൂര...)
മുത്തുവിരിയ്‌ക്കും പുഴയുടെ തീരം
കെട്ടിപ്പുണരും ലതയുടെ നാണം
എത്ര കണ്ടാലും മതിയാവില്ല
ഞാനെന്നിൽ വരയ്‌ക്കുമീ മോഹനരൂപം
(സിന്ദൂര...)
മെല്ലെത്തുടിയ്‌ക്കും ഇണയുടെയുള്ളിൽ
ഒന്നിച്ചുണരും നിറങ്ങൾ കണ്ടു (2)
എന്നുമൊന്നാകാനറിയാതിങ്ങനെ
നിന്നെ വിളിയ്‌ക്കുമെൻ തീരാത്ത മോഹം
(സിന്ദൂര...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
sindoora sandyaikku
Additional Info
ഗാനശാഖ: