ലഹരി ആനന്ദലഹരി

 

ലഹരി ആനന്ദലഹരി ലഹരി ആനന്ദലഹരി
അനുപമ ലഹരി അനവദ്യ ലഹരി (2)
ലാസ്യ ലാവണ്യ ലഹരീ (2)
ഇതനുഭൂതി ലയ പരിലാളന
ലഹരി ലഹരി ലഹരി
(ലഹരി ആനന്ദലഹരി ...)

മൃഗമദ പങ്ക സുഗന്ധം തൂകി
മൃദുല കളേഭര സുകൃതിനിയായി (2)
മദിതവികാര സരസ്സില്‍ വിരിയും (2)
മധുമയ ശൃംഗാര ലഹരി
ലഹരി ലഹരി ലഹരി
(ലഹരി ആനന്ദലഹരി ...)

താലവനങ്ങളില്‍ അമൃതം തൂകി
കരുണ മദാലസ സ്വരലയമായി (2)
പ്രസിത വികാര വിപഞ്ചിയിലുണരും (2)
തരളിത സംഗീത ലഹരി
(ലഹരി ആനന്ദലഹരി ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lahari Aananda Lahari

Additional Info

അനുബന്ധവർത്തമാനം