കേൾക്കാതിരുന്നപ്പോൾ

 

കേൾക്കാതിരുന്നപ്പോൾ ഏതോ സ്വപ്നം നീ
കേട്ടറിഞ്ഞപ്പോൾ എന്നിഷ്ട സ്വപ്നം (2)
കേൾക്കാൻ കൊതിച്ചൊരു കാവ്യ സ്വപ്നം
എൻ കാണാൻ കൊതൊച്ചൊരു പ്രണയ സ്വപ്നം

അകലെയാണെങ്കിലോ ആശാ സ്വപ്നം
അരികത്തണഞ്ഞാലെൻ ഹൃദയസ്വപ്നം (2)
ഓർമ്മയിൽ നീയെനിക്കോമൽ സ്വപ്നം  എന്നും
ഓർക്കാൻ കൊതിച്ചൊരു സ്നേഹസ്വപ്നം (കേൾക്കാതിരുന്നപ്പോൾ...)

കാത്തിരിക്കുമ്പോഴോ മോഹസ്വപ്നം
കൺ മുന്നിലെത്തിയാൽ കനക സ്വപ്നം (2)
ഉറങ്ങാൻ നീയെന്റെ മധുര സ്വപ്നം
എന്നും ഉണരാൻ പിന്നെ രാഗ സ്വപ്നം (കേൾക്കാതിരുന്നപ്പോൾ..)

---------------------------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Kelkkathirunnappol

Additional Info

അനുബന്ധവർത്തമാനം