കാണാദൂരത്താണോ

തന്നാനാനേ നാനാ തനനാനാനേ നാനാ
തന്നാനാനേ നാനാ തനനാനാനേ നാനാ

കാണാദൂരത്താണോ ... കാണും ദൂരത്താണോ
ആരും കാണാതോടും ... മോഹക്ലോക്കിൻ സൂചി

നിന്നെച്ചുറ്റും നേരം..
നേരം കൂടുന്നുണ്ടേ..
നേരമ്പോക്കല്ലെന്നേ..
നേരാണെന്നേ നേര്...

ലോകം കുഴഞ്ഞ് മറിഞ്ഞ് പോയി
ബോധം മറഞ്ഞ് മുറിഞ്ഞ് പോയി
നീയോ ചിരിച്ച് കടന്ന് പോയി
മോഹം പൂത്തു വല്ലാതെ..

നേരം പറന്ന് പറന്ന് പോയി
നീരോ കരഞ്ഞ് കരിഞ്ഞ്പോയി
നീയോ ചുവന്ന് തുടുത്തു പോയി
വേഗം വന്നേ വൈകാതെ.

ഓടപ്പൂവിൻ ചേലേ 
ചേലത്തുമ്പിൽ മേലേ
കണ്ണോടിക്കുന്നാരേ..
കാണുന്നില്ലെന്നാണോ?

കുഞ്ഞോളത്തിന്നുള്ളം 
തീരം തേടുന്നേരം
നാമാകുന്നേയെന്നും 
സ്നേഹപ്പൂവിന്നോടം.

മേലേക്കൊമ്പത്താരോ 
മേലേരിപ്പൂവാകെ
വാരുന്നുള്ളംകൈയ്യാൽ 
നീയും പോരേ ചാരേ

കേട്ടോ കൊതിച്ച് നിനച്ച കാര്യം
ഓട്ടം തുടർന്ന് തളർന്ന് പോയോ
വാക്കിൽ തകർന്ന് തരിപ്പണായോ
മിണ്ടാതായോ വയ്യാതെ 

കൂടെ ചിരിച്ച് രസിച്ചതെല്ലാം
പാടെ മറന്ന് പറഞ്ഞതെന്തേ
താതൻ പകച്ച് വിറച്ച് പോയോ
മാമൻ വന്നോ മാനത്ത്..

കാറും കോളും മാറാൻ വീടേറുന്നേ വേടൻ
ആടാനായുന്നുണ്ടേ  ഉള്ളിന്നുള്ളിൽ നീയേ..

നീയും ഞാനും ചേരേ ആകാശം നാമാകും
നാമൊന്നായിപ്പാറും  ദൂരെ ദൂരം തേടും

കേട്ടോ കൊതിച്ച് നിനച്ച കാര്യം
ഓട്ടം തുടർന്ന് തളർന്ന് പോയോ
 വാക്കിൽ തകർന്ന് തരിപ്പണായോ
മിണ്ടാതായോ വയ്യാതെ 

കൂടെ ചിരിച്ച് രസിച്ചതെല്ലാം
പാടെ മറന്ന് പറഞ്ഞതെന്തേ
താതൻ പകച്ച് വിറച്ച് പോയോ
മാമൻ വന്നോ മാനത്ത്..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaanaadoorathano

അനുബന്ധവർത്തമാനം