അയ്യപ്പാ എൻ മനസ്സിൽ

അയ്യപ്പാ എൻ മനസ്സിൽ

ആരതിയായ് തെളിയൂ

അനുദിനാമാ പ്രഭയിൽ

അലിയാനാഗ്രഹമായ്

അന്നത്തിനൊരുദിനവും

അനപദമാകാതെ

അശരണ ഗാത്രങ്ങളിൽ

അനശ്വര സാക്ഷ്യങ്ങളായ്

അന്നദാനേശ്വരൻ നീ..

 

ശരണം തരണമേ ശബരീശാ

ശനി ദുരിതമകലണേ മണികണ്ഠാ

ശരണം വിളിയുമായ് മലകേറും

നേരമരികിലണയണേ തുണയേകാൻ

അയ്യപ്പാ എൻ മനസ്സിൽ

ആരതിയായ് തെളിയൂ..

 

അയ്യപ്പാ ശരണം അയ്യപ്പാ

അയ്യപ്പാ ശരണം അയ്യപ്പാ..

 

ആഴിയിൽ ജ്വാലാ മുഖമായി

ഊഴിയിൽ ഊഷര സൈകതമായ്

നീറിടുമീമനം ആറിടുവാൻ

ഏറിടുമാമല ഈ അടിയൻ

ഓംങ്കാരപ്പൊരുളേ ഒരു നോക്കു കാണാൻ

ഒഴിയാത്ത നൊമ്പരം തീർത്തിടുവാൻ

തൂവാനമായ് വ്യഥ മിഴിയോരമൂറി

പാവന സീമയിൽ വീണടിയേ

മാറോട് ചേർത്തെന്റെ തോരാത്ത നോവിന്റെ

പൂമിഴി പൂങ്കാറ്റായ് നീ തഴുകൂ

മാറോട് ചേർത്തെന്റെ തോരാത്ത നോവിന്റെ

പൂമിഴി പൂങ്കാറ്റായ് നീ തഴുകൂ

 

അയ്യപ്പാ എൻ മനസ്സിൽ

ആരതിയായ് തെളിയൂ..

 

സ്വാമിയേ അയ്യപ്പോ

സ്വാമിയേ അയ്യപ്പോ

 

ഞാനൊരു പൂജാദളമായി

വീണിടുമാ തളിർമെതിയടിയിൽ

തേടുവതീ മുഖമാനസികം

നേടിടുവാനൊരു മോക്ഷപദം

നീഹാരമണിയും മലർവാടി ചൂടും

കൊഴിയാത്ത ചെമ്പകമായ് വിരിയൂ

ശോകാദ്രമായ് മിഴി കവിളോരമോതി

സാഗര നീലിമ വീണുടയേ

പാദാരവിന്ദത്തിൽ വീഴാനായ് പോകുന്ന

താമരപ്പൂവായ് മാറിയെങ്കിൽ

 

പാദാരവിന്ദത്തിൽ വീഴാനായ് പോകുന്ന

താമരപ്പൂവായ് മാറിയെങ്കിൽ

 

അയ്യപ്പാ എൻ മനസ്സിൽ

ആരതിയായ് തെളിയൂ

അനുദിനാമാ പ്രഭയിൽ

അലിയാനാഗ്രഹമായ്

അന്നത്തിനൊരുദിനവും

അനപദമാകാതെ

അശരണ ഗാത്രങ്ങളിൽ

അനശ്വര സാക്ഷ്യങ്ങളായ്

അന്നദാനേശ്വരൻ നീ..

 

കഠിന വ്രതവുമായ് പടിയേറാൻ

ഇരുമുടിയും ശിരസ്സിലായ് നടതേടീ

ഇടവും വലവുമെൻ ഉടലായി

മുത്തുകുടതൻ തണലുമായ് നടുനീങ്ങീ..

അയ്യപ്പാ എൻ മനസ്സിൽ

ആരതിയായ് തെളിയൂ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ayyappa En manassil

Additional Info

അനുബന്ധവർത്തമാനം