കായലിൻ മാറിൽ

കായലിന്‍ മാറില്‍ നിറമാറിന്‍ നിഴല്‍ചേര്‍ന്ന
ചെന്തെങ്ങ് ചാരി നീ നിന്നു
വിടരാൻ വിതുമ്പും നിൻ മലര്‍ ചുണ്ടില്‍
ഒരുതുള്ളി നീഹാര മുത്ത് കണ്ടു
അതിലൊരു കോണിൽ അഴകെഴും മേടിൽ
എന്‍ പ്രേമസാമ്രാജ്യ ഹരിത നീശാര ശയ്യ കണ്ടു
കായലിന്‍ മാറില്‍ നിറമാറിന്‍ നിഴല്‍ചേര്‍ന്ന
ചെന്തെങ്ങ് ചാരി നീ നിന്നു

പകല്‍മീനുണരുന്ന ചെമ്മാനം കടം തന്ന
ചെഞ്ചായ തുടിപ്പേറും മുഖാബ്ധിയില്‍
പിടയുന്ന പരൽമീൻ തിരയുന്നതാരെ
നിൻ അധരമധുപാന ലഹരിതേടുന്ന ദേവനെയോ

കല്ല്യാണ നാളിലെ കഥയോർത്ത് നില്‍ക്കും
അഴകിനെ തഴുകുന്ന കുളിര്‍ തെന്നലേ
കളിമാറി വീശുകിൽ തകരില്ലേ കണികയും
എന്‍ മധുരസ്വപ്ന നിറമാല ചാര്‍ത്തുന്ന ഭാവനയും

കായലിന്‍ മാറില്‍ നിറമാറിന്‍ നിഴല്‍ചേര്‍ന്ന
ചെന്തെങ്ങ് ചാരി നീ നിന്നു
വിടരാൻ വിതുമ്പും നിൻ മലര്‍ ചുണ്ടില്‍
ഒരുതുള്ളി നീഹാര മുത്ത് കണ്ടു
അതിലൊരു കോണിൽ അഴകെഴും മേടിൽ
എന്‍ പ്രേമസാമ്രാജ്യ ഹരിത നീശാര ശയ്യ കണ്ടു
കായലിന്‍ മാറില്‍ നിറമാറിന്‍ നിഴല്‍ചേര്‍ന്ന
ചെന്തെങ്ങ് ചാരി നീ നിന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaayalin maaril

Additional Info

Year: 
1992

അനുബന്ധവർത്തമാനം