കാഞ്ചന താമരപ്പൂമുഖം

കാഞ്ചന താമരപ്പൂമുഖം തഴുകിയ മലർ വാസന ചാമര തെന്നലേ ജനുവരിയുടെ ശീതള താഴ്വവര ഛായയിൽ മനസ്സുകളുടെ സംഗമശയ്യ നീ നീർത്തി വാ ഒഴുകിയൊഴുകി (കാഞ്ചന...) മൗനവും മൗനവും പാടുവാൻ ലളിത മധുര രാഗവും താളവും തേടുമീ സരസരസിക വേളയിൽ നിന്നിലെ നിന്നെയെൻ ലഹരികളുടേ വീണയിൽ ഈണമായ് മീട്ടുവാൻ വിരലിനു കൊതി കാഞ്ചന താമരപ്പൂമുഖം തഴുകിയ മലർ വാസന ചാമര തെന്നലേ കൈകളിൽ കുങ്കുമച്ചാന്തുമായ് പുലരി തിരയും അഞ്ചിതൾ ചെമ്പകപ്പൂക്കളേ ചൊടിയിതളിലൊരായിരം വെണ്മണിശീലുകൾ ഉരുവിടുമൊരു മന്മഥൻ വില്ലാക്കി നിങ്ങളെ മിഴിമുനകളിൽ (കാഞ്ചന...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kaanchana thamara

Additional Info

Year: 
1991

അനുബന്ധവർത്തമാനം