കനകകുണ്ഡല

കനകകുണ്ഡല മണ്ഡിതാശ്ചിത
കാമദായിനി അംബികേ
മഞ്ജു മരതക മന്ദഹാസിയാം
കഞ്ജുനേര്‍മിഴി മായികേ

കൗസ്തുഭോജ്വല രത്നപുളകിത
ഹാരകാന്തി വിരാജിതേ
രക്തവര്‍ണ്ണ സമുജ്വലം മദ-
നാസ്ത്രപുഛനഖമ്രജേ

സ്പാരഭംഗി കലര്‍ന്നിടും സ്തന-
ഹേമകുംഭവിലാസിനീ
മാരവൈരിവപുസ്സു പാതി
പകുത്ത പര്‍വ്വതനന്ദിനീ

ഭക്തസഞ്ജയ കാമദായക
ചാരുഭാസുര മോഹനേ
ഘോരഭീതികള്‍ മാറ്റിടാന്‍ ഹൃദി-
തോന്നണം തവ പാര്‍ശ്വവും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanakakundala

Additional Info

Year: 
1976

അനുബന്ധവർത്തമാനം