ഓംകാരമായ പൊരുള്‍

ഓംകാരമായ പൊരുള്‍ മൂന്നായ് പിരിഞ്ഞുടനേ
ആംകാരമായതിനു താന്‍ തന്നെ സാക്ഷി - അതു
ബോധം വരുത്തുവതിനു ആളായി നിന്നപര-
മാചാര്യ രൂപ ഹരിനാരായണായ നമഃ

ഒന്നായ നിന്ന‍യിഹ രണ്ടെന്നു കണ്ടളവില്‍
ഉണ്ടായൊരിണ്ടൽ ബദമിണ്ടാവതല്ല മമ
പണ്ടേ കണക്കെ വരുവാന്‍ നിന്‍ കൃപാവലികള്‍
ഉണ്ടാകയെങ്കലിഹ നാരായണായ നമഃ

ഹരിനാമകീര്‍ത്തനമിതുരുവിട്ടിടുന്നവനു
പരിതാപമൊന്നും ഇഹ വരികില്ലെന്നൂനം
അതു വിരവില്‍ ധരിച്ചു ശ്രീഗുരുവായൂരപ്പനെ
ശരിയായി ഭജിക്ക ഹരിനാരായാണായ നമഃ

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേഷം
വിശ്വാകാരം ഗഗനസദൃശ്ശം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്യാനഗമ്യം
വന്ദേവിഷ്ണും ഭവഭയഹരം സര്‍വ്വലോകൈകനാഥം
സര്‍വ്വലോകൈകനാഥം

ഓം നമോഃ നാരായണായഃ ഓം നമോഃ നാരായണായഃ 
ഓം നമോഃ നാരായണായഃ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omkaaramaaya porul

Additional Info

Year: 
1964

അനുബന്ധവർത്തമാനം