വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല
വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല
സുന്ദര രാസലീല നന്ദഗോപാലാ (2)
വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല
മോഹനഹേമന്ത ചന്ദ്രികയില്‍
രാഗമുരളിതൂകും സ്വരസുധയില്‍ (2)
കാലില്‍ച്ചിലങ്ക കുലുങ്ങി
കാഞ്ചികളരയില്‍ കുലുങ്ങി (2)
ശ്യാമളപൂമേനി കാണ്‍കെ - മധുവഞ്ചും
പാല്‍പ്പുഞ്ചിരി - തഞ്ചും
ചെഞ്ചൊടികളാല്‍ കൊഞ്ചും -
സുന്ദരികള്‍ തന്‍ കൂടെ
കാമവര്‍ദ്ധിനിയാം കാനനമുരളിയില്‍
കവിത തുളുമ്പും ഗീതികള്‍ തൂകി (2)
അഴകൊഴുകി മധുരിമതന്‍
അലയിളകി മനം തഴുകി (2)
സാരംഗനേത്രകളുമായ് - നവ
ഭംഗിയൊടു കുഴലൂതി
പുതുരാഗ ഭംഗിയില്‍പ്പാടി
ചാഞ്ചാടി നടനമാടി
വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല
സുന്ദര രാസലീല നന്ദഗോപാലാ
വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Varnippathengane nin nadanaleela
Additional Info
Year:
1961
ഗാനശാഖ: