വൃന്ദാവനറാണി നീ

 

വൃന്ദാവനറാണി നീ - രാധേ
വൃന്ദാവനറാണി നീ - കണ്ണന്‍
ഒളിവില്‍ കൈമലരാല്‍ 
നിന്‍മിഴി മൂടവേ മാറുമോ
(വൃന്ദാവനറാണി. . .)

അമലേ നിന്നധരത്തില്‍ തെളിയും
തേന്‍പുഞ്ചിരി തേന്‍പുഞ്ചിരി
മുരളീസംഗീത മധു തൂകവേ മായുമോ
(വൃന്ദാവനറാണി. . . )

നീലശിലാതല ശീതളമണ്ഡപമൊന്നില്‍ മാധവന്‍
നീ മരുവുന്നൊരുനേരമടുത്തിനി വന്നാല്‍
പിന്‍തിരിഞ്ഞു നീ പിരിഞ്ഞു ബന്ധുരാംഗി പോകമോ 
രാഗവിരാജിത ലീലകളാടുവതിന്നതോ കൂടുമോ
(വൃന്ദാവനറാണി. . . )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vrindaavana rani

Additional Info

Year: 
1953

അനുബന്ധവർത്തമാനം