അരിമുല്ലയ്‌ക്കും ചിരി വന്നു

അരിമുല്ലയ്‌ക്കും ചിരി വന്നു
വനമല്ലിയ്‌ക്കും ചിരി വന്നു
അവിടുന്നരികില്‍ വരുമെന്നറിഞ്ഞു
ഓരോ ചെടിയും പൂ തന്നു
ഓരോ ചെടിയും പൂ തന്നു
ലലലലാലാ.. ലലലലാലലലാ.. . . 
(അരിമുല്ല...)

അമ്പലമണികള്‍ മുഴങ്ങുന്നു- എങ്ങും 
ചന്ദനപരിമളമൊഴുകുന്നു (2)
എന്റെയുടലും എന്റെ ഉയിരും
ഇന്നീ കൈകളിലേകുന്നു - ഞാന്‍
ഇന്നീ കൈകളിലേകുന്നു....
ലലലലാലാ ലലലാലലലലാ. . 
(അരിമുല്ല...)

വാതിലില്‍ കാലുകളിടറുന്നു - എന്‍
നെഞ്ചിലെ പൈങ്കിളി പിടയുന്നു (2)
എല്ലാ കുളിരും എല്ലാ മലരും
ഇന്നീ മാറില്‍ ചാര്‍ത്തുന്നു - ഞാന്‍
ഇന്നീ മാറില്‍ ചാര്‍ത്തുന്നു...
ലലലലാലാ ലലലലാലലലാ

അരിമുല്ലയ്‌ക്കും ചിരി വന്നു
വനമല്ലിയ്‌ക്കും ചിരി വന്നു
അവിടുന്നരികില്‍ വരുമെന്നറിഞ്ഞു
ഓരോ ചെടിയും പൂ തന്നു
ഓരോ ചെടിയും പൂ തന്നു
ലലലലാലാ.. ലലലലാലലലാ.. . . 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arimullaikkum chiri

Additional Info

Year: 
1983
Lyrics Genre: 

അനുബന്ധവർത്തമാനം