വട്ടോലപ്പൂപ്പട്ടം

വട്ടോലപ്പൂപ്പട്ടം കാണാൻ തൃത്താല ചെങ്കാവിൽ ചെല്ലാം..
ചിറ്റോളം പൊൻതാളം കൊട്ടും മന്ദാരപ്പുഴ നീന്തിച്ചെല്ലാം....
ഇനിയെന്നും പകലായ് മാറ്റാം...രാപ്പറവക്കൂട്ടിൽ പാർക്കാം...
കാറ്റ് നീ കൂട്ട്....പിടികിട്ടാപ്പട്ടം തട്ടിയെടുത്താട്ടത്തട്ടത്തിരിട്ടാം....
ഹോലാഹോലേയാ ഹോലേയാ....... 
വട്ടോലപ്പൂപ്പട്ടം കാണാൻ തൃത്താല ചെങ്കാവിൽ ചെല്ലാം..

ആശയുണരും...തൂവലുഴിയും...റാപ്പരുന്തായ് മാനം തൊടും...
നോട്ടമെറിയാം...വാക്കിലലിയാം...പാട്ടിലാക്കാം...തേരേറിടാം...
കണ്ടറിഞ്ഞ മിഴി...കേട്ടറിഞ്ഞ കഥ...ലഹരിയായ് നുരഞ്ഞൂ....
കാത്തുവെച്ച നുണ...മാറ്റിവെച്ച പണം...കാറ്റിലിളകി വീണൂ...
മിന്നൽ...ഒളി നാളം...മിഴി വെട്ടത്തെന്നും കാണാമുത്തിന് വെള്ളിവെളിച്ചം....
ഹോലാ ഹോലേയാ ഹോലേയാ.......
വട്ടോലപ്പൂപ്പട്ടം കാണാൻ തൃത്താല ചെങ്കാവിൽ ചെല്ലാം....

ആറ്റിറമ്പിൽ ചാഞ്ഞുപെയ്യും..ആദ്യമഴയിൽ മെയ്യ് നനയാം...
കാതിൽ കുളിരും രാത്രി മന്ത്രം...മോഹമനസ്സേ നീ കേൾക്കുമോ...
തേൻകിനാവിലേ നീർപ്പളുങ്കുമായ്...പാൽ നിലാവിലലിയാം.....
മേലേമാമലയിൽ കാവൽ മാളികയിൽ..രാവുറങ്ങി ഉണരാം....
പാട്ടും പാലൂട്ട്‌....പതിരില്ലാമൊഴി പഴമൊഴി ചൊല്ലിപ്പഠിക്കാം....
ഹോലാ ഹോലേയാ ഹോലേയാ...........(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vattolappooppattam

Additional Info

Year: 
2012

അനുബന്ധവർത്തമാനം