അഷ്ടപദിയിലെ കണ്ണന്റെ

അഷ്ടപദിയിലെ കണ്ണന്റെ ലീലകള്‍  
ആരാധനയോടെ ആസ്വദിച്ചൂ
അമ്പലച്ചുവരിലെ രതിശില്‍പ്പങ്ങളെ  
അനുരാഗികള്‍ നമ്മള്‍ അനുകരിച്ചൂ
അന്നനുരാഗികള്‍ നമ്മള്‍ അനുകരിച്ചൂ

ഇടയ്ക്ക ഞാന്‍ എന്നില്‍ ഇളങ്കോലായി
വീണു നീ സുമശര താളങ്ങള്‍ പരിചയിച്ചു
അതുവരെ അറിയാത്തൊരനുഭൂതികൊണ്ടെന്നെ  
ആപാദചൂഡം നീ  അലങ്കരിച്ചൂ
ആപാദചൂഡം നീ  അലങ്കരിച്ചൂ
(അഷ്ടപദിയിലെ കണ്ണന്റെ)

മന്മദമേള തന്‍ കൊടിയിറങ്ങും വരെ
മധുമതി മാനത്ത് തിരി തെളിച്ചു
കാമസൂത്രത്തിലില്ലാത്ത കേളി കണ്ടു
വാത്സ്യായനന്‍ പോലും അതിശയിച്ചൂ
വാത്സ്യായനന്‍ പോലും അതിശയിച്ചൂ
(അഷ്ടപദിയിലെ കണ്ണന്റെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ashtapathiyile kannante

Additional Info

Year: 
2013
Lyrics Genre: 

അനുബന്ധവർത്തമാനം