നീലക്കരിമ്പന

 നീലക്കരിമ്പന നിഴലില്‍ മയങ്ങും നിളാനദീതീരം
അവിടെയെന്‍ സഖിയുടെ പൊന്നഴിക്കൂട്ടിലെ
കിളിമണവാളനെ മറന്നു കാണും
കിളിമണവാളനെ മറന്നു കാണും
നീലക്കരിമ്പന നിഴലില്‍ മയങ്ങും നിളാനദീതീരം

വേനല്‍ വന്നുഴുതിട്ടോരാറ്റുപള്ളങ്ങളില്‍
വെയില്‍ മറ കുത്തിയ പുഴയില്‍ (വേനല്‍)
ഉച്ചനീരാട്ടിനു ഗ്രാമീണകന്യമാര്‍
ഉത്തരീയം കേറ്റി ഉടുത്തു(ഉച്ച)
ഓ..ഒഹോ.....ഓ..ഓ,ഓ,ഒഹോഹോ

പുഴയോരത്തിലൂടന്നു നടക്കുമ്പോള്‍
മിഴികള്‍ വഴിതെറ്റുമെന്നെ(പുഴയോര)
പലകുറി ശാസിച്ചതോര്‍മ്മയുണ്ടോ സഖി
മിഴിയാല്‍ വിരലാല്‍ നഖത്തുമ്പാല്‍(പലകുറി)
ഓ..ഒഹോ.....ഓ..ഓ,ഓ,ഒഹോഹോ

(നീലക്കരിമ്പന നിഴലില്‍ മയങ്ങും നിളാനദീതീരം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelakkarimpana

Additional Info

Year: 
1991

അനുബന്ധവർത്തമാനം