അരുന്ധതി അരുന്ധതി

അരുന്ധതി അരുന്ധതി അരുന്ധതി
നിലാവുറങ്ങണ തീരം..
കനവു പൂക്കുമീ യാമം...ആ  
പ്രിയമാനസാ.. നിൻ മാറിലലിയാൻ..
ചേർന്നുറങ്ങാൻ മോഹം.. ദാഹം
അരുന്ധതി.. അരുന്ധതി.. അരുന്ധതി

പാലപ്പൂമണമേറ്റുറങ്ങും പാതിരാമലരായി ഞാൻ
വിരഹിയാമൊരു ചന്ദ്രലേഖ പാതിമായുംന്നേരം
ഹൃദയമേ നുകരുകെൻ പ്രണയമധുരിത മധുകണം..
മധുകണം....
അരുന്ധതി.. അരുന്ധതി.. അരുന്ധതി...

ചന്ദനക്കുളിർ ചൂടിവന്നു വികാര തന്ത്രികൾ മീട്ടാൻ  
ചന്ദ്രകാന്തപ്പടവിൽ ഞാനൊരു മന്ത്രശിലയായ് മാറും
ഗായകാ വരികയെൻ പ്രേമപൂജയിലലിയുവാൻ
ഒരു ഗാനമായ്..ഊഹും... ആഹാ...ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arundhathi arudhanthi