ഒരു വെണ്‍പിറാവ് - F

ഒരു വെണ്‍‌പിറാവു കുറുകുന്നപോല്‍
കരളില്‍ മൊഴിഞ്ഞ കളിവാക്കുകള്‍
സ്വരമാരിയായ് ലയസാന്ദ്രമായ്
കൊതിയോടെ കൂടണഞ്ഞു പതിയെ
(ഒരു...)

പുലര്‍‌നിലാവിന്‍ പൊയ്കയില്‍
പൂത്തുനില്‍ക്കും പ്രണയമേ
നിന്നെ ഞാന്‍ കണ്ടൂ നിന്‍ തൂവല്‍ കണ്ടൂ
നിന്നില്‍ ഞാനെന്നെ കണികണ്ടു
ആതിരതന്‍ തങ്കക്കോടിയുടുക്കും രാവില്‍
പീലിപ്പൂച്ചന്ദനമായ് ഞാന്‍ നിന്നിലലിഞ്ഞീടാം
(ഒരു...)

അരളി പൂക്കും തൊടികളില്‍ 
ആറ്റിറമ്പിന്‍ വഴികളില്‍
നിന്നെ ഞാന്‍കാത്തു പൂവല്‍‌മെയ് പൂത്തു
പിന്നെ ഞാന്‍ നിന്നില്‍ പൂവിട്ടു
മഞ്ഞുരുകും മാറില്‍ ചേര്‍ന്നു മയങ്ങുംനേരം
മാമ്പൂവിന്‍ മൊട്ടിലൊളിക്കും
മധുരത്തേനുണ്ണാം
(ഒരു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru venpiravu - F

Additional Info

Year: 
1997

അനുബന്ധവർത്തമാനം