ദൂരെ ദൂരെ ദൂരെ

ദൂരെ ദൂരെ ..ദൂരെ ..
നിദാന്തമീ യാത്ര ദീർഘമീ യാത്ര
മനം പായുന്ന വേഗങ്ങളിൽ..
തീരാത്ത ദൂരങ്ങൾ കാണാത്ത തീരങ്ങൾ
നീളും ഈ യാനം..

ആകാശ മൗനങ്ങൾ നീല ശൈലങ്ങൾ..
ആരെന്തു തേടുന്നീ സ്വപ്ന ജാലങ്ങളല്ലാതെ
ഇടം വലം തിരിയാനൊ..
മടങ്ങുവാനൊ വയ്യാ വയ്യാ  
മനം പായുന്നു മേഘങ്ങളിൽ
പാത മാറി നിന്നു നിമിഷങ്ങളിൽ

ആരെങ്ങു ചെല്ലുന്നീ യാത്രയല്ലാതെ
അലയുന്നു മേഘങ്ങളും കാറ്റിലെങ്ങുമെങ്ങുമെത്താതെ
ദിനം വഴി താണ്ടാതെ പോകുവാനോ വയ്യാ വയ്യാ
മനം പായുന്നു മേഘങ്ങളിൽ
കാലമറിയുന്നു വഴി യാത്രയിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Doore doore doore