ഒരു യാത്രാമൊഴി

ഒരു യാത്രാമൊഴി പോലും ചൊല്ലാതെ നീ
മണ്ണിൻ മാറിലേയ്ക്കു മാഞ്ഞുപോകയോ
മഴനീരിൻ മാറിൽ.. അണയാതെ നിൽക്കും
തെളിമിന്നൽ നെഞ്ചം നീറി തേങ്ങിയോ..
ഓ ..അറിയാതെ വിണ്ണിൻ മഞ്ചൽ വന്നുവോ
ഒരു യാത്രാമൊഴി പോലും ചൊല്ലാതെ നീ
മണ്ണിൻ മാറിലേയ്ക്കു മാഞ്ഞുപോകയോ

ഏകനായ് തീർന്നുവോ ദൂരെ നീ താരമായ്
ചന്ദന തെന്നലായ് തലോടി നീ മാഞ്ഞുവോ
പാഴ്നിലാ തോണിയിൽ അറിയാതെ പോകയോ
കൂരിരുൾ മൂടിയെൻ... ജീവിതപ്പൂക്കളും
വിടവാങ്ങുന്നു ജന്മങ്ങൾ മായുന്നു ബന്ധങ്ങൾ
ഒരു യാത്രാമൊഴി പോലും ചൊല്ലാതെ നീ
മണ്ണിൻ മാറിലേയ്ക്കു മാഞ്ഞുപോകയോ

അറബിമിന്ന് തേടി നാം എത്തുന്നു മണ്ണിതിൽ
മണൽനഗര വീധിയിൽ കരിയുന്നു പൂക്കാലം
നിമിഷമാം സാഗരം അലകളായ് വിങ്ങിയോ
വിടവാങ്ങുന്നു ജന്മങ്ങൾ.. മായുന്നു ബന്ധങ്ങൾ
ഒരു യാത്രാമൊഴി പോലും ചൊല്ലാതെ നീ
മണ്ണിൻ മാറിലേയ്ക്കു മാഞ്ഞുപോകയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru yathramozhi