മധുരിക്കും ഓര്‍മകളെ (ന്യൂ വേർഷൻ)

മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍ (2)

ഇടനെഞ്ചിന്‍ താളമോടെ
നെടുവീര്‍പ്പിന്‍ മൂളലോടെ
ഇടനെഞ്ചിന്‍ താളമോടെ നെടുവീര്‍പ്പിന്‍ മൂളലോടെ
മലര്‍മഞ്ചല്‍ തോളിലേറ്റി പോവുകില്ലേ
ഓ ഓ
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

ഒരു കുമ്പിള്‍ മണ്ണ്കൊണ്ട് വീടുയ്ക്കാം
ഒരു തുമ്പപൂവ്‌ കൊണ്ട് വിരുന്നൊരുക്കാം (2)
ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീഴ്ത്താം
ഒരു കാറ്റിന്‍ കനിവിന്‍നായ്
ഒരു കാറ്റിന്‍ കനിവിന്നായ് പാട്ടു പാടാം
ഓ ഓ
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

ഒരു നുള്ള് പൂവിറുത്തു മാല കോര്‍ക്കാം
ഒരു പുള്ളിക്കുയിലിനൊത്ത് കൂവി നില്‍ക്കാം (2)
ഒരു വാഴക്കൂമ്പില്‍ നിന്നും തേന്‍ കുടിക്കാം
ഒരു രാജാ ഒരു റാണീ
ഒരു രാജാ ഒരു റാണി ആയി വാഴാം ഓ.. ഓ

മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Madhurikkum ormmakale

അനുബന്ധവർത്തമാനം

53 വര്‍ഷം പഴക്കമുള്ള നാടകഗാനം വീണ്ടും

ഒ എൻ വി കുറുപ്പ് തന്‍റെ ഇരുപത്തിനാലാം വയസ്സില്‍ എഴുതിയ കാളിദാസ കലാകേന്ദ്രത്തിന്‍റെ 53 വര്‍ഷം പഴക്കമുള്ള നാടകഗാനമാണ് 'മധുരിക്കും ഓര്‍മ്മകളെ'. ആ ഗാനം പുതിയ രൂപത്തില്‍ വീണ്ടും. കാരണവര്‍ സിനിമയിലാണ് ഗാനം രണ്ടാമതും ചിത്രീകരിച്ചിട്ടുള്ളത്. ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനം പുതിയ രൂപത്തില്‍ സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്. പാടിയിരിക്കുന്നത് ഒ എൻ വി യുടെ കൊച്ചുമകള്‍ അപര്‍ണാ രാജീവും, നജീം അര്‍ഷാദും ചേര്‍ന്നും
ചേർത്തതു്: Neeli