മൃദുലേ ഹൃദയ

മൃദുലേ ഹൃദയ മുരളിയിലൊഴുകി വാ
യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്‍ന്നിടാം.. (2)

അകലെയാണെങ്കിലും ധന്യേ..
അകലെയാണെങ്കിലും ധന്യേ..
നിന്‍.. സ്വരം.. ഒരു തേങ്ങലായ് എന്നില്‍ നിറയും
ഓ മൃദുലേ.. ഹൃദയ മുരളിയിലൊഴുകി വാ

പിരിയുവാനാകുമോ തമ്മില്‍..
എന്‍ പ്രിയേ.. പുതുഗീതമായ് എന്നില്‍ വിരിയൂ

ഓ മൃദുലേ.. ഹൃദയ മുരളിയിലൊഴുകി വാ
നിന്‍ നിഴലായ്..
അലയും പ്രിയനെ മറന്നുവോ.. മൃദുലേ
മനസ്സും മനസ്സും അകന്നുവോ..
മനസ്സും മനസ്സും അകന്നുവോ..
ഉം ...ഉം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mrudule hridaya

Additional Info

അനുബന്ധവർത്തമാനം