മിന്നും നീല കണ്ണിണയോ

മിന്നും നീല കണ്ണിണയോ വാടാമല്ലികളായി
ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു..
കണ്ണിമകൾ മെല്ലെ അടഞ്ഞാലും പ്രിയാരൂപം
ഒരു ഞൊടി മറയരുതിന്ന് ..
മിന്നും നീല കണ്ണിണയോ വാടാമല്ലികളായി
ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു..

പുലരികൾ മുത്തണിയിക്കുമീ കറുക വിരിയിലാകെ
മൃദുപദ നഖമുനയാൽ കളമെഴുതിയതാരേ (2)
പ്രിയതാരമായി.. പടരുകിലോ
പരിസരവും കനകമയം ...
താനേ പാടും മൗനം എങ്ങും നിന്നുള്ളിൽ
മിന്നും നീല കണ്ണിണയോ വാടാമല്ലികളായി
ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു..

അരമണി കാൽത്തള കൈവള
തിരമറിയും രാവിൽ ..
മണിയറ മലരുകളിൻ ചിരിവിതറും കാറ്റിൽ (2)
അരികിലിനി ..അണയുകിലോ
അനുപദവും കുളിരണിയും ..
നാണം പൂട്ടും ഈറൻ നീലപൂങ്കാവിൽ..

മിന്നും നീല കണ്ണിണയോ വാടാമല്ലികളായി
ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു..
കണ്ണിമകൾ മെല്ലെ അടഞ്ഞാലും പ്രിയാരൂപം
ഒരു ഞൊടി മറയരുതിന്ന് ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Minnum Neelakkanninayo

Additional Info

Year: 
2014

അനുബന്ധവർത്തമാനം