ഊദിൻ പുക മൂടുന്നൊരു
ഊദിൻ പുക മൂടുന്നൊരു മൊഞ്ച് നീ നൂറാ
ഉള്ളിൽ മണമായി തങ്ങിടും അത്തറെ നൂറാ
ഊദിൻ പുക മൂടുന്നൊരു മൊഞ്ച് നീ നൂറാ
ഉള്ളിൽ മണമായി തങ്ങിടും അത്തറെ നൂറാ
മുല്ലമൊട്ടോ ചുണ്ടിൽ വീണേ
ചൂടുമെൻ നൂറാ
കണ്ടു നിൽക്കും ഖൽബിൻ കണ്ണിൽ
പെയ്തു നീ നൂറാ ..
ഇരുളലയകലണ വെളുവെളെ തെളിയണ
നൂർജഹാൻ നീയേ
കൊലുസ്സിളങ്ങിയെ കൊഞ്ചലാണിവൾ
മധുമഴയുടെ തുള്ളിയാണിവൾ
വന്നിറങ്ങി നീ വിണ്ണളകക് പോലെൻ മൻസിലിൽ
പഴമൊഴിയുടെ തട്ടമിട്ടവൾ
പുതുമൊഴിയുടെ പാട്ടുകേട്ടവൾ
നെഞ്ചിനുള്ളിലോ ചന്ദനക്കുടം പോലാണിവൾ
നന്മക്കിവൾ മിന്നും പൊന്ന്
തിന്മാക്കിവൾ പൊള്ളും ജിന്ന്
ഇബിലീസ് മെനക്കിട്ട് മെനയുമൊരിരവിലെ
പടച്ചവൻ അരുളിയ പിറയിവള്
പിറയുടെ കുളിരല നിറയണ കരളിലെ
പുതുകനി വിളമ്പണ ചുരമകള്
ഓഹോഹോ ..ഓഹോഹോ .ഓഹോഹോഹോ
ഊദിൻ പുക മൂടുന്നൊരു മൊഞ്ച് നീ നൂറാ
ഉള്ളിൽ മണമായി തങ്ങിടും അത്തറെ നൂറാ
ഇശലുകളിലെ രാഗമാണിവൾ
ഗസലുകളിലെ താളമാണിവൾ
ആശയാകുമെൻ നീലയാഴിതൻ മുത്താണിവൾ
മരമൊരുവരമെന്നു ചൊന്നവൾ
മരുമനസ്സിനെ സംസമാണിവൾ
അമ്പിളിപ്പടം നിൻ കവിൾത്തടം നൂറും മകൾ
രംഗാണിവൾ റബ്ബേ റബ്ബേ
ചങ്കിൻ സ്വരം ഡബ്ബേ ഡബ്ബേ
കിലുകിലെ കിലുകിലെ കിലുങ്ങണ വളയുടെ
കലപില നിറയണ കുറുമ്പിവള്
അലുവയിലലിയണ മധുരിമ കലരണ
കനവില് വിളയണ കരിമ്പിവള്
ഓഹോഹോ ..ഓഹോഹോ .ഓഹോഹോഹോ
ഓഹോഹോ ..ഓഹോഹോ .ഓഹോഹോഹോ
ഊദിൻ പുക മൂടുന്നൊരു മൊഞ്ച് നീ നൂറാ
ഉള്ളിൽ മണമായി തങ്ങിടും അത്തറെ നൂറാ
ഊദിൻ പുക മൂടുന്നൊരു മൊഞ്ച് നീ നൂറാ
ഉള്ളിൽ മണമായി തങ്ങിടും അത്തറെ നൂറാ