എന്തേ ഇന്നെൻ

എന്തേ ഇന്നെൻ..
കനവുകളെല്ലാം നീയായ്‌
എന്തേ ഇന്നെൻ..
നിനവുകളെല്ലാം നീയായ്‌
പുഴതൻ നെറുകയിൽ കുഞ്ഞോളം വിരൽ തഴുകി പാടി
മിഴികൾ നിറയുവതെന്തേ ഇന്നെൻ
കനവുകളെല്ലാം നീയായ്‌

നിന്നെ കാണും കണ്ണിന്നുള്ളിൽ
മിന്നും മിന്നാമിന്നികൾ...
പൊഴിയുമീറൻ മേഘം... പുഴയിലെഴുതും കാവ്യം
നീൾ.. കിളികൾ പാടുന്നുവോ ദൂരേ
നിൻ കണ്ണിലൊരു കുളിരുമ്മ നൽകാൻ വന്നു ഞാനരികേ
മനസ്സേ.. ഇനിയും മധുരം പകർന്നു തരൂ
എന്തേ ഇന്നെൻ..
കനവുകളെല്ലാം നീയായ്‌

വാൽക്കണ്ണാടി നോക്കും രാവിൽ
തീരം തേടി വന്നുവോ
വെണ്ണിലാവേ നീയെൻ നെഞ്ചിലൂറും സ്നേഹം
നെയ്‌ത്തിരികൾ നേരുന്നൊരീ നദി നീ
നിറം വാർന്ന നിഴലൊളിപോലെൻ ഹൃദയം..
കണ്ടു ഞാൻ നിന്നിൽ..
അഴകേ... ഇനിയും നിറമേഴും നീ തരുമോ
എന്തേ ഇന്നെൻ..
കനവുകളെല്ലാം നീയായ്‌
പുഴതൻ നെറുകയിൽ കുഞ്ഞോളം വിരൽ തഴുകി പാടി
മിഴികൾ നിറയുവതെന്തേ ഇന്നെൻ
കനവുകളെല്ലാം നീയായ്‌...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
ente innen