ഇല്ലില്ലം കാവിൽ

 

ഇല്ലില്ലം കാവിൽ കൊലുസിട്ട വെള്ളിനിലാവിൽ
വയൽക്കിളി പാടും പാട്ടിൽ
നാടൻ പാട്ടിൽ ഒഴുകൂ മനസ്സേ നീ
(ഇല്ലില്ലം കാവിൽ..)

തെയ്യന്നം തെയ്യന്നം തിന്തിന്നം തിന്തിന്നം
തെന്നിത്തെറിക്കുന്ന ചിന്തുകളേ
ഉള്ളിന്റെയുള്ളിലെ നെഞ്ചിന്റെ നെഞ്ചിലെ
പുഞ്ചവരമ്പത്തെ തുമ്പികളേ
നിറകതിരുകൾ പുതു കതിരുകൾ
കവിതയായീ കവിതയായീ കവിതയായിതാ (20
(ഇല്ലില്ലം കാവിൽ..)

ആകാശം പോലെ മനസ്സൊരു സാഗരം പോലെ
കറുക തൻ തുമ്പിൽ തുള്ളി മഞ്ഞിൻ തുള്ളി
നറുതേൻ കണമായീ (2)
കൈത്തിരി പൂത്തിരി ആയിരം നെയ്ത്തിരി
അമ്പലമുറ്റത്തെ നാളങ്ങളേ
ഓരില ഈരില പൂവാംകുരുന്നില
മാലയിൽ മിന്നുന്ന മോഹങ്ങളേ
മഴമുകിലുകൽ കോർത്തു കോർത്തു
തരികയായീ തരികയായീ തരികയായിതാ (2)
(ഇല്ലില്ലം കാവിൽ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
illilam kaavil

Additional Info

Year: 
1985

അനുബന്ധവർത്തമാനം