തുളസീവനം വിരിഞ്ഞു

തുളസീവനം വിരിഞ്ഞു മനസ്സില്‍
തുഷാരമണികള്‍ പൊഴിഞ്ഞു
ഉയരുവാനാകാത്ത പരമോന്നതങ്ങളില്‍
ഉടലുകള്‍ കൊടി കെട്ടി പറന്നു പറന്നൂ
തുളസീവനം വിരിഞ്ഞു മനസ്സില്‍
തുഷാരമണികള്‍ പൊഴിഞ്ഞു

ഇവിടെ വികാരങ്ങള്‍ക്കുറക്കമില്ല
ഇരവിനും പകലിനും ഭേദമില്ല
ഇതുവഴി വീശും കാറ്റിന്റെ ചുണ്ടിലും
ഇടതടവില്ലാത്ത ശീല്‍ക്കാരം ശീല്‍ക്കാരം
തുളസീവനം വിരിഞ്ഞു മനസ്സില്‍
തുഷാരമണികള്‍ പൊഴിഞ്ഞു

ഇവിടെ വിനോദങ്ങള്‍ക്കതിര്‍ത്തിയില്ല
മധുരവും ലഹരിയും തീരുകില്ലാ
ഇതിലേ പടരും പുല്‍ക്കൊടി തുമ്പിലും
ഇതുവരെയില്ലാത്ത രോമാഞ്ചം രോമാഞ്ചം

തുളസീവനം വിരിഞ്ഞു മനസ്സില്‍
തുഷാരമണികള്‍ പൊഴിഞ്ഞു
ഉയരുവാനാകാത്ത പരമോന്നതങ്ങളില്‍
ഉടലുകള്‍ കൊടി കെട്ടി പറന്നു പറന്നൂ
തുളസീവനം വിരിഞ്ഞു മനസ്സില്‍
തുഷാരമണികള്‍ പൊഴിഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thulaseevanam virinju

Additional Info

അനുബന്ധവർത്തമാനം