വർണ്ണമാല അണിഞ്ഞു

 

വര്‍ണമാലാ അണിഞ്ഞൂ കന്നിപ്പൂമാനം
വെണ്ണിലാവാം സുന്ദരിക്ക് വിരുന്നൊരുക്കാന്‍
മണ്ണിലേക്ക് വന്നിറങ്ങ് ചന്ദ്രികപ്പെണ്ണെ
നിന്നെ പുല്‍കാന്‍ കാത്തിരിപ്പൂ നിന്റെ തോഴന്‍
നിന്നെ പുല്‍കാന്‍ കാത്തിരിപ്പൂ നിന്റെ തോഴന്‍ (വര്‍ണമാലാ..)

വാസരശ്രീ നിറഞ്ഞു നില്‍ക്കും വാടിയില്‍ പാടും..
പൂങ്കിയിലെ മോഹമില്ലേ മധു നുകര്‍നീടാന്‍ (2)
കാട്ടു ചെമ്പകം പൂത്തചില്ലയില്‍ ആടിടും കാറ്റേ
നാണമാണോ പൂവിന്‍ ചുണ്ടില്‍ മുത്തമേകിടാന്‍  (വര്‍ണമാലാ..)

പൊന്‍കിനാവാം പൈങ്കിളിക്ക് കൂടിയാടീടാന്‍
കൂട്ട് വേണം ആരണയും ഒത്തു കൂടീടാന്‍(2)
മാനമാകെ കാറ് കൊണ്ട് നേരമെപ്പോള്‍
പൊന്മയിലേ ആട്ടമാടാന്‍ മറന്നു പോയോ (വര്‍ണമാലാ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
varnnamala aninju

Additional Info

Year: 
1984

അനുബന്ധവർത്തമാനം